ടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാംഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഗ്രാമിന് തുല്യമായ ഗോൾഡ് ബോണ്ടിന് 4,889 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 

ഓൺലൈൻ വഴി നിക്ഷേപിക്കുകയാണെങ്കിൽ 50 രൂപ കിഴിവ് ലഭിക്കും. ജൂൺ നാല് വരെയാണ് അപേക്ഷിക്കാൻ കഴിയുക. ബോണ്ട് സർട്ടിഫിക്കറ്റ് ജൂൺ എട്ടിന് ലഭിക്കും. ഒന്നാംഘട്ടത്തിൽ പുറത്തിറക്കിയ ബോണ്ടിൽ 2,500 കോടി രൂപയിലേറെയാണ് നിക്ഷേപമായെത്തിയത്. 

എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം തിരിച്ചെടുക്കാൻ കഴിയും. പണംതിരിച്ചെടുക്കുന്ന സമയത്തെ സ്വർണവിലയ്ക്ക് സമാനമായ തുകയാകും ലഭിക്കുക. ആറുമാസംകൂടുമ്പോൾ 2.5ശതമാനം പലിശ ബാങ്കിൽ വരവുവെയ്ക്കും. 

ബാങ്ക്, പോസ്റ്റ് ഓഫീസ്, വിതരണക്കാർ എന്നിവവഴി ബോണ്ടിൽ നിക്ഷേപംനടത്താം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി എപ്പോൾവേണമെങ്കിലും വാങ്ങാനും വിൽക്കാനും കഴിയും. 

Sovereign gold bond third tranche issue opens.