രോരുത്തരുടെയും പോർട്ട്‌ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. 

ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. 

ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. 

ഓഹരി ഒരുവർഷക്കാലയളവിൽ 59.41 ശതമാനവും മൂന്നുവർഷക്കാലയളവിൽ 18.26 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 15.94 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.