ജോലിയിൽനിന്നു പിരിഞ്ഞശേഷമുളള ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന് പ്രായോഗികമായ സമീപനം ആവശ്യമാണ്. എത്രയുംനേരത്തെ ആസൂത്രണം തുടങ്ങുന്നുവോ ഭാവിയിൽ അത്രയും സഹായകമാവും. മറ്റുലക്ഷ്യങ്ങൾക്കായി എത്രപണം നീക്കിവെക്കേണ്ടിവരും എന്ന് കണ്ടെത്തുന്നതിനേക്കാൾ പ്രാധാന്യത്തോടെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യുവാനുള്ള പദ്ധതിക്ക് രൂപംനൽകുകയും അതിൽ ഉറച്ചു നിൽക്കുകയുംവേണം.

റിട്ടയർമെന്റ് ആസൂത്രണത്തിന്റെ പ്രധാന്യം

ആയുർ ദൈർഘ്യം
ആരോഗ്യരംഗത്ത് രാജ്യംനേടിയ മുന്നേറ്റം ശരാശരി ആയുസ്സിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. റിട്ടയർമന്റ് ആസൂത്രണം പെട്ടെന്നു തന്നെ തുടങ്ങേണ്ടതിന്റെ ഒന്നാമത്തെ ആവശ്യകത ഇതായിരിക്കണം. ജോലി ചെയ്യാതിരിക്കുമ്പോൾ അല്ലലില്ലാതെ ജീവിക്കാനാവശ്യമായ പണം എന്നു കൂടിയാണ് ഇതിനർത്ഥം.  

സാമ്പത്തിക തടസ്സങ്ങൾ മുൻകൂട്ടികാണുക
ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം സൂക്ഷിക്കുന്നത് നല്ലതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ മാർഗതടസ്സങ്ങളുണ്ടാകുമെന്നു കരുതുന്നതും നല്ലതുതന്നെ. നല്ലൊരു റിട്ടയർമെന്റ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ഭാവിയിലെ സാമ്പത്തിക പ്രശ്നങ്ങൾ അതിജീവിക്കാൻ സഹായകമാവും.

വരുംതലമുറക്കായുള്ള നീക്കിയിരിപ്പ്
രക്ഷിതാവ് എന്നനിലയിൽ കുടുംബത്തിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും. ജീവിതകാലത്തുടനീളവും അതിനപ്പുറവും ചിലത് അവശേഷിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ ചെയ്യുന്നതിന് ഇന്നുതന്നെ ശ്രമിച്ചുതുടങ്ങണം. ധനവിനിയോഗത്തിന് ക്രമമുണ്ടാക്കുകയാണ് ആദ്യംചെയ്യേണ്ടത്. അതിന്റെ സൽഫലം വരുംതലമുറക്ക് അനുഭവിക്കുകയും ചെയ്യാം.

ശരിയായസമയം
ആദ്യശമ്പളം കൈപ്പറ്റുന്ന ദിവസമാണ് റിട്ടയർമെന്റ് ആസൂത്രണം തുടങ്ങേണ്ട ശരിയായ സമയം. റിട്ടയർമെന്റ് ആയുഷ്‌കാലം അകലെയാണെങ്കിലും ഇരുപതുകളിൽതന്നെ അതിനുള്ള ആസൂത്രണം തുടങ്ങണം. ചെറുപ്പത്തിൽതന്നെ നിക്ഷേപം തുടങ്ങിയാൽ, നല്ല ധനവിനിമയ ശീലങ്ങളും പണംഒരുമിച്ചു ചേർക്കുന്നതിന്റെ ആനുകൂല്യവും നിങ്ങൾക്കു ലഭിക്കും. വർഷങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് പവർ ഓഫ് കോമ്പൗണ്ടിംഗ് വഴി നിക്ഷേപത്തിന് വളരുവാനുള്ള അവസരവും കൂടി ഇതുവഴി ലഭ്യമാകും.

റിട്ടയർമെന്റിനുള്ളത് കണക്കാക്കാൻ ഒരു ഗൈഡ്    
റിട്ടയർമെന്റിനായുള്ള നിങ്ങളുടെ വ്യക്തിഗത ധനതന്ത്രം ഇപ്രകാരമായിരിക്കണം

1 പ്രതിമാസ ചെലവുകൾ മനസിലാക്കുക

പ്രതിമാസ ചെലവുകൾ എല്ലാം കുറിച്ചു വെയ്ക്കുക. റിട്ടയർമെന്റിനുശേഷം ആവശ്യമില്ലാത്ത ചിലവുകൾ വേർതിരിക്കുക. ചില ചെലവിനങ്ങൾ റിട്ടയർമെന്റിനുശേഷം വർധിക്കുകയും (ഉദാ-ചികിത്സ) കുറയുന്ന മറ്റുചിലവുകളിലൂടെ (വാടക, വേഷം തുടങ്ങിയവ) സന്തുലനം സാധ്യമാവുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങൾ 30 വയസുള്ള ഒരു കുടുംബസ്ഥനാണെങ്കിൽ, താഴെപറയും പ്രകാരം കുടുംബ ചിലവുകൾ തരംതിരിക്കാം.

1


2 റിട്ടയർമെന്റിനുശേഷമുണ്ടാകാവുന്ന ചെലവുകൾ കണക്കാക്കുക

റിട്ടയർമെന്റിനുശേഷമുള്ള വരുമാനത്തിനായി 60 വയസുവരെ നടത്തുന്ന വിവിധ നിക്ഷേപങ്ങളിൽനിന്ന് ലഭിക്കാവുന്ന തുക നിങ്ങൾ പ്രതീക്ഷിക്കുന്നുവെന്നു കരുതുക.

പട്ടികയുടെ സൗകര്യത്തിന് താഴെപറയുന്ന പ്രകാരം നമുക്ക് അനുമാനിക്കാം.
2     
3 റിട്ടയർമെന്റിനുശേഷം ആവശ്യമായിവരുന്ന മൊത്തം വരുമാനം കണക്കാക്കുക.

വിവിധ മാർഗങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന വരുമാനം റിട്ടയർമെന്റിനുശേഷമുള്ള പ്രതിമാസ ചെലവുകൾക്ക് സഹായകമാവുമെന്നതിനാൽ, ഇപ്പോഴത്തെ പ്രതിമാസ ചെലവുകളിൽനിന്ന് അത് കുറയ്ക്കാവുന്നതാണ്. തുടർന്ന് കണക്കുകൂട്ടുമ്പോൾ റിട്ടയർമെന്റിനുശേഷം ആവശ്യമായി വരുന്ന മൊത്ത വരുമാനത്തിന്റെ ഇപ്പോഴത്തെ മൂല്യം ഇപ്രകാരമായിരിക്കും.  

3        

4 പണപ്പെരുപ്പം കണക്കിലെടുക്കുക

റിട്ടയർമെന്റിനായി നടത്തുന്ന ആസൂത്രണത്തെ പണപ്പെരുപ്പം ബാധിക്കുമെന്നകാര്യവും മറക്കാതിരിക്കുക.

അതിനാൽ രൂപയുടെ വാങ്ങൽശേഷി മനസിലാക്കുന്നതിന്, മൊത്തം ചിലവുകളുടെ 30 വർഷത്തിനുശേഷമുള്ള ഭാവിമൂല്യം പണപ്പെരുപ്പത്തിന്റെ സാങ്കൽപിക നിരക്കനുസരിച്ച് കണക്കു കൂട്ടേണ്ടിയിരിക്കുന്നു.

കൊംപൗണ്ടിംഗ് ഫോർമുല അനുസരിച്ച് 30,000 രൂപയുടെ ഭാവി മൂല്യം ഇപ്പോൾ ഇപ്രകാരമായിരിക്കും

4      

30 വർഷത്തിനുശേഷം വരുന്ന ചെലവുകൾ ഇപ്പോൾ കാണുന്നതുപോലെ ആയിരിക്കില്ല. അന്നത്തെ ഉയർന്ന ചിലവുകൾ നേരിടാൻ റിട്ടയർമെന്റിനുശേഷം ഉടനീളം നിങ്ങൾ സജ്ജനായിരിക്കണം.

5 60-ാം വയസിൽ ആവശ്യമായിവരുന്ന റിട്ടയർമെന്റ് തുക

60-ാം വയസിൽ പിരിയുന്നു എന്നുകരുതുക. 85 വർഷത്തെ ആയുർദൈർഘ്യം കണക്കാക്കി പിരിയുമ്പോൾ ആവശ്യമായി വരുന്ന പണം എത്രയെന്ന്  താഴെപറയുന്ന പട്ടിക പ്രകാരം കണക്കാക്കുക.
5
കണക്കുകളനുസരിച്ച് റിട്ടയർമെന്റിനുശേഷവും ഇപ്പോഴത്തെ ജീവിതശൈലി തുടരണമെങ്കിൽ 5 കോടി രൂപ വേണ്ടിവരും.

നിക്ഷേപിക്കേണ്ടത് എവിടെയാണ്    
നിക്ഷേപ മാർഗം തീരുമാനിക്കുമ്പോൾ, റിസ്‌കെടുക്കാനുള്ള ശേഷിയും നിക്ഷേപ ഉപാധിയുടെ റിസ്‌കും കണക്കിലെടുക്കണം. റിട്ടയർമെന്റ് 10 വർഷത്തിനപ്പുറമാണെങ്കിൽ ഓഹരികളിൽ നിക്ഷേപിക്കുന്നകാര്യം പരിഗണിക്കാം. ഏറ്റവും കൂടിയ നേട്ടത്തിന്  സാധ്യതയുള്ളത് ഓഹരികളിലാണ്. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടത്തിനു സാധ്യതയുണ്ടെങ്കിലും ദീർഘകാല നിക്ഷേപത്തിന് ഏറ്റവും ഗുണകരമാണത്.        

  • നേരിട്ട് ഓഹരി നിക്ഷേപം നടത്തുകയോ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയോചെയ്യാം.
  • വിവിധ ആസ്തിവർഗങ്ങളുമായി പരിചയപ്പെടാനും വൈവിധ്യവൽക്കരണത്തിനും മാത്രമല്ല ദീർഘകാലയളവിൽ മികച്ച ലാഭത്തിനും മ്യൂച്വൽ ഫണ്ട് സഹായകമാണ്.
  • റിട്ടയർമെന്റിനായുള്ള നിക്ഷേപത്തിൽ തെളിയിക്കപ്പെട്ട മാർഗമാണ് മ്യൂച്വൽഫണ്ടിലെ വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ സിസ്റ്റമാന്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി). മുൻകൂട്ടി തീരുമാനിച്ച ദിവസം ബാങ്ക് അക്കൗണ്ടിൽനിന്നു പണം അടഞ്ഞുപോകുന്ന വിധത്തിൽ പ്രതിമാസ എസ്‌ഐപികളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.    

എസ്ഐപികളിലൂടെയുള്ള നിക്ഷേപം

  • പ്രതിമാസ തവണകളായതിനാൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നില്ല.
  • നിക്ഷേപമാർഗത്തിൽ അച്ചടക്കത്തോടെയുള്ള സമീപനം ഉറപ്പാക്കുന്നു.
  • നിശ്ചിത ഇടവേളകളിൽ വിപണിയുടെ ഏറ്റക്കുറച്ചിലുകളിലെല്ലാം തന്നെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങി സ്വരൂപിക്കുന്നതിനാൽ യൂണിറ്റുകളുടെ ശരിശരി വില കുറവായിരിക്കും.
  • മാർക്കറ്റ് ഉയർന്ന സമയത്ത് വിറ്റുമാറുമ്പോൾ കോമ്പൗണ്ടിംഗിന്റെ ബലത്തിലൂടെ മികച്ച ആനുകൂല്യം ലഭിക്കുന്നു

പ്രതിമാസഎസ്ഐപികളിലൂടെയുള്ള നിക്ഷേപം നിങ്ങളുടെ സമ്പത്തിന്റെ വർധനവിന് ഏതുവിധത്തിലാണ് സഹായിക്കുന്നതെന്ന് പട്ടികയിലൂടെ മനസിലാക്കാം.

6

പോർട്ഫോളിയോ സന്തുലനത്തിന് എസ്ഐപികളോടൊപ്പം പിപിഎഫ്, എൻപിഎസ് എന്നിവകൂടി ഉൾപ്പെടുത്താവുന്നതാണ്. ആദ്യവർഷങ്ങളിൽ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾക്കു പ്രാധാന്യം നൽകുകയും റിട്ടയർമെന്റ് പ്രായം സമീപിക്കുന്നതോടെ അതുകുറയ്ക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

സാമ്പത്തികനന്മയ്ക്ക് അവിഭാജ്യഘടകം എന്നനിലയിൽ റിട്ടയർമെന്റ് ആസുത്രണം പരമപ്രധാനമാണ്. റിട്ടയർമെന്റ് പ്ലാനിങിൽ പ്രാഗത്ഭ്യമുളള ധനകാര്യ ഉപദേഷ്ടാവുമായി ആശയവിനിമയം നടത്തുന്നത് നിങ്ങൾക്കും കുടുംബത്തിനും ആവശ്യമായ ശരിയായ തുകകണ്ടെത്തുന്നതിന് സഹായകമാവും. ചെലവുകൾ അപഗ്രഥിക്കുന്നതിലും, സാമ്പത്തിക ലക്ഷ്യങ്ങളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലും ഫലപ്രദവും കാര്യക്ഷമവുമായ ഒരുറിട്ടയർമെന്റ് കാലത്തിനായി ആസ്തികളുടെ പോർട്ഫോളിയോ നിർമ്മിക്കുന്നതിനും അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഇൻവെസ്റ്റ്മെന്റ് അഡൈ്വസറി സർവീസസ് മേധാവിയാണ് ലേഖകൻ)
jeevan@geojit.com