ര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കുപോലും ഇനി നിക്ഷേപം നടത്താം. അതിനായി ആര്‍ബിഐ ഉടനെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കും. റീട്ടെയില്‍ ഡയറക്ട്-എന്നപേരില്‍ അറിയപ്പെടുന്ന പ്ലാറ്റ്‌ഫോംവഴി ഓണ്‍ലൈനായി ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും. 

വിശദാംശങ്ങള്‍ അറിയാം:
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവര്‍ഷത്തിനുമുകളിലുള്ളവ ഗവണ്‍മെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. 

91 ദിവസം മുതല്‍ 40 വര്‍ഷംവരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. പണത്തിന് അത്യാവശ്യംവന്നാല്‍ നിക്ഷേപകന് ദ്വിതീയ വിപണിവഴി വിറ്റ് നിക്ഷേപം തിരിച്ചെടുക്കാം. 

റിസര്‍വ് ബാങ്കില്‍ ഗ്വില്‍റ്റ് അക്കൗണ്ട് തുടങ്ങിവേണം നിക്ഷേപംനടത്താന്‍. റീട്ടെയില്‍ ഡയറക്ട്-എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഇടപാട് നടത്താന്‍ കഴിയുക.

സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം. മൂലധനനഷ്ടമുണ്ടാവില്ല. ആദായം ഉറപ്പായും ലഭിക്കും. 

ചുരുക്കും ചിലരാജ്യങ്ങളില്‍മാത്രമാണ് സര്‍ക്കാര്‍ ബോണ്ടുകളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 

മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നിരക്ക് അല്ലെങ്കില്‍ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. 

കാലാവധിയെത്തുംമുമ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം. എക്‌സ്‌ചേഞ്ചിലെ ഇടപാടില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. ആദായവും ലഭിക്കും.

മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ് ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തില്‍ ഗില്‍റ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. 

Retail investors can now buy government securities directly from RBI