നകീയമായ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾ വാഗ്ദാനംചെയ്യുന്നുണ്ട്. വിപണിയുടെ നഷ്ടസാധ്യതകളൊന്നുമില്ലാതെ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതികളാണ് സ്‌മോൾ സേവിങ്‌സ് സ്‌കീമുകൾ. ബാങ്ക് നിക്ഷേപത്തേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് നൽകുന്നത്. 

സ്ഥിര നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ പദ്ധതികൾ. അഞ്ചുവർഷംകൊണ്ട് 15.55 ലക്ഷം രൂപയിലേറെ സമ്പാദിക്കാൻ ലഘു സമ്പാദ്യ പദ്ധതികൾവഴികഴിയും.

ജോലിയിൽനിന്ന് വിരമിച്ച നിക്ഷേപകർക്കിടയിൽ ജനകീയമായ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിങ്‌സ് സ്‌കീം. സുരക്ഷിതമാണെന്നുമാത്രമല്ല, ഉയർന്ന പലിശയാണ് പദ്ധതി വാഗ്ദാനംചെയ്യുന്നത്. 

പലിശ
സീനിയർ സിറ്റിസൺസ് സ്‌കീമിന് 7.4ശതമാനം പലിശയാണ് നൽകുന്നത്. മൂന്നുമാസത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുമാസംകൂടമ്പോൾ 27,750 രൂപവീതം പലിശലഭിക്കും. ഇതുപ്രകാരം അഞ്ചുവർഷകാലാവധിയെത്തുമ്പോൾ പലിശയിനത്തിൽമാത്രം 5.55 ലക്ഷം രൂപയാകും ലഭിക്കുക. പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. പങ്കാളിയുടെ പേരിലും 15 ലക്ഷംകൂടി നിക്ഷേപിക്കാൻ അനുവദിക്കും.  

പലിശനിരക്കിലെ വ്യതിയാനം

table

നിക്ഷേപ കാലാവധി
അഞ്ചുവർഷമാണ് കാലാവധിയെങ്കിലും മൂന്നുവർഷംകൂടി നീട്ടാൻ കഴിയും. പദ്ധതിയിലെ നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. അടുത്തുള്ള പോസ്‌റ്റോഫീസിൽപോയി ഫോം പൂരിപ്പിച്ച് രേഖകൾ സഹിതംനൽകി അക്കൗണ്ട് തുടങ്ങാം. പോസ്‌റ്റോഫീസിനക്കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾവഴിയും അക്കൗണ്ട് ആരംഭിക്കാം.

ആർക്കൊക്കെചേരാം?

  • 60വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം.
  • വിആർഎസ് എടുത്തവരാണെങ്കിൽ 55 വയസ്സായാൽമതി.
  • 50വയസ്സിന് താഴെയുള്ള വിമുക്തഭടന്മാർക്കും പദ്ധതിയുടെ ഭാഗമാകാം.