എൻപിഎസി(നാഷണൽ പെൻഷൻ സിസ്റ്റം)ൽ ആറുമാസത്തിനിടെയുണ്ടായ നിക്ഷേപ ആദായം 21ശതമാനത്തിലേറെ. എൽഐസി പെൻഷൻ ഫണ്ട്, യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട്, കൊട്ടക് പെൻഷൻ ഫണ്ട്, എച്ച്ഡിഎഫ്‌സി പെൻഷൻ ഫണ്ട് തുടങ്ങിയവർ കൈകാര്യംചെയ്യുന്ന പദ്ധതികൾക്കാണ് മികച്ചനേട്ടമുണ്ടാക്കാനായത്. 

എൽഐസി പെൻഷൻ ഫണ്ട്
വ്യക്തിഗത എൻപിഎസ് സ്‌കീമിൽ 2021 മെയ് 31ലെ കണക്കുപ്രകാരം ഇക്വിറ്റി(ഇ)സ്‌കീം ടിയർ 1ൽ 23.03ശതമാനം വളർച്ചയാണ് നേടിയത്. ടിയർ 2 വിഭാഗത്തിലാകട്ടെ റിട്ടേൺ 22.82ശതമാനവുമാണ്.

എച്ച്ഡിഎഫ്‌സി പെൻഷൻ ഫണ്ട്
സ്‌കീം ഇ-യിൽ ടിയർ ഒന്നിൽ 21.35ശതമാനവും ടിയർ രണ്ടിൽ 21.23ശതമാനവും എച്ച്ഡിഎഫ്‌സി പെൻഷൻ ഫണ്ടിന് നൽകാനായി. 

യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട്
ടിയർ 1 സ്‌കീമിൽ 21.97ശതമാനവും ടിയർ 2 സ്‌കീമിൽ 23.07ശതമാനവും ആദായമാണ് ആറുമാസക്കാലയളവിൽ യിടിഐയിലെ നിക്ഷേപകർക്ക് ലഭിച്ചത്. 

ഐസിഐസിഐ പെൻഷൻ ഫണ്ട്
2021 മെയ് മാസംവരെയുള്ള ആറുമാസക്കാലയളവിൽ ഐസിഐസിഐ ഫണ്ട് ടിയർ 1 സ്‌കീമിൽ 21.44ശതമാനവും ടിയർ 2 സ്‌കീമിൽ 23ശതമാനം വളർച്ചയും സമ്മാനിച്ചു. 

കൊട്ടക് പെൻഷൻ ഫണ്ട്
സ്‌കീം ഇ ടിയർ 1ൽ 20.79ശതമാനവും ടിയർ 2 -ൽ 20.50ശതമാനവും മൂലധനവളർച്ചയാണ് കൊട്ടക് നൽകിയത്. 

അതേസമയം, എസ്ബിഐ പെൻഷൻ ഫണ്ട് ടിയർ 1 ഇ സ്‌കീമിൽ 19.78ശതമാനവും ടിയർ രണ്ടിൽ 21.75ശതമാനവും ആദായമാണ് നൽകിയത്. 

ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതാണ് എൻപിഎസിലെ ആദായത്തിലും പ്രതിഫലിച്ചത്.