ആരതിയും മോഹനും. പ്രായം 38ഉം 35ഉം. മുംബൈയില്‍ പരസ്യമേഖലയില്‍ ജോലിചെയ്യുന്ന ഇരുവരുടെയും ശമ്പളം പ്രതിമാസം മൂന്ന് ലക്ഷം രൂപ. പത്തുവയസ്സുകാരിയായ മകളോടപ്പമുള്ള അടിച്ചുപൊളി ജിവിതം. 

മോഹന്‍ (38)

ആരതി (35)

ഓരോ മാസവും മാറ്റിവെയക്കാന്‍ കാര്യമായൊന്നും ബാക്കിയുണ്ടാകാറില്ല. 25,000 രൂപയോമറ്റോ ഉണ്ടായാല്‍ ഭാഗ്യം!. വാടക വീട്ടിലാണ് താമസം. ഇതിനുപുറമെ, 2,50 ലക്ഷം രൂപയുടെ ക്രഡിറ്റ് കാര്‍ഡ് ബാധ്യതയുമുണ്ട്. 

എന്തുചെയ്യണം?
എമര്‍ജന്‍സി ഫണ്ട്
നിലവിലെ ജീവിത ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ലക്ഷം രൂപയുടെയെങ്കിലും കരുതല്‍ധനം അത്യാവശ്യമാണ്. കൃത്യമായി പറഞ്ഞാല്‍ വീട്ടുചെലവുകള്‍ക്കാവശ്യമുള്ള ആറുമാസത്തെ തുകയാണ് ഈ ഫണ്ടിലേയ്ക്കായി മാറ്റിവെയ്‌ക്കേണ്ടത്.

3 ലക്ഷം രൂപ
പ്രതിമാസവരുമാനം

3 ലക്ഷം രൂപ
ചെലവ് (55,000 രൂപ വീട്ടുവാടക ഉള്‍പ്പടെ) 

നിക്ഷേപം
4 ലക്ഷം

പിപിഎഫില്‍ 

നിക്ഷേപ ലക്ഷ്യങ്ങള്‍
മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ
►സ്വന്തമായി വീട്
►റിട്ടയര്‍മെന്റ് കാല ജീവിതം

ആരോഗ്യ ഇന്‍ഷുറന്‍സ്
ജിവിത നിലവാരവും മെട്രോ നഗരത്തിലെ ജീവിതവും കണക്കിലെടുക്കുമ്പോള്‍ പത്ത് ലക്ഷം രൂപയുടെയെങ്കിലും ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആവശ്യമാണ്. 

ലൈഫ് ഇന്‍ഷുറന്‍സ്
അഞ്ചുവര്‍ഷത്തെയങ്കിലും വാര്‍ഷിക വരുമാനത്തിന് തുല്യമായ തുകയുടെ ടേം ഇന്‍ഷുറന്‍സ് ദമ്പതികള്‍ എടുത്തിരിക്കണം. അതായത് രണ്ടു കോടി രൂപയുടെയെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് ചുരുക്കം. 25 വര്‍ഷത്തേയ്‌ക്കെങ്കിലും കവറേജ് ഉറപ്പുവരുത്തുകയും വേണം. ക്ലയിം സെറ്റില്‍മെന്റ് റേഷ്യോയും പ്രിമിയം നിരക്കും വിലയിരുത്തി മികച്ച ഓണ്‍ലൈന്‍ പോളിസി തിരഞ്ഞെടുക്കാം. 

നിക്ഷേപ പോര്‍ട്ട്‌ഫോളിയോ
ആരതിയും മോഹനും അടിയന്തരമായി ചെലവുചുരുക്കണമെന്നാണ് ആദ്യമേ പറയാനുള്ളത്. അതുപോലെതന്നെ ക്രഡിറ്റ് കാര്‍ഡിന്മേലുള്ള ബാധ്യത എത്രയുംപെട്ടെന്ന് തീര്‍ക്കണം. താരതമ്യേന ഉയര്‍ന്ന പലിശയാണ് ക്രഡിറ്റ്കാര്‍ഡ് വായ്പയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. അതുമാത്രമല്ല ഏതെങ്കിലുംതവണ മുടങ്ങിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെയും ബാധിക്കും. ഇത് ഭാവിയില്‍ ഭാവന വായ്പ പോലുള്ളവ ലഭിക്കുന്നതിന് തടസ്സമാകും. 

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നിക്ഷേപകാലയളവ് പത്തുവര്‍ഷമാണ്. റിട്ടയര്‍മെന്റ് കാല ജീവിതത്തിനുള്ള കരുതല്‍ നിക്ഷേപത്തിന് 25വര്‍ഷവും സമയമുണ്ട്. നിക്ഷേപ കാലയളവ് ദീര്‍ഘമായതിനാല്‍ ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാം. 

റിസ്‌ക് എടുക്കാന്‍ശേഷിയുള്ള ചെറുപ്പക്കാരെന്നനിലയില്‍ അഗ്രസീവ് പോര്‍ട്ട്‌ഫോളിയോ പരിഗണിക്കാം. വിപണിയിലെ ചാഞ്ചാട്ടം മറികടക്കാന്‍ എസ്‌ഐപി മാതൃകയിലുള്ള നിക്ഷേപതന്ത്രം സ്വീകരിക്കുക. 

നിക്ഷേപം ഇങ്ങനെ

മിഡ് ആന്റ് സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍-50 ശതമാനം 

ലാര്‍ജ് ആന്റ് മിഡ് ക്യാപ് ഫണ്ടുകളില്‍ -40 ശതമാനം 

സ്ഥിര നിക്ഷേപ പദ്ധതികളില്‍-10 ശതമാനം 


വീടെന്ന സ്വപ്‌നം
അപ്പാര്‍ട്ടുമെന്റ് വാങ്ങുന്നതിന് ഭവനവായ്പയെടുക്കാം. നിലവില്‍ 55,000 രൂപയാണല്ലോ വാടക നല്‍കുന്നത്. അതില്‍ അല്പംകൂടി കൂട്ടി ഭവനവായ്പയുടെ ഇഎംഐ അടയ്ക്കാം. ഭവവായ്പയുടെ മുതലിലേയ്ക്കും പലിശയിലേയ്ക്കും അടയ്ക്കുന്നതുകയ്ക്ക് നികുതിയിളവുകളുള്ളകാര്യം അറിയാമല്ലോ. ഈയിനത്തിലും ഒരുതുക ലാഭിക്കാന്‍ ഇതിലൂടെ കഴിയും.

feedbacks to:
antony@mpp.co.in

താഴ്ന്ന വരുമാനക്കാര്‍ക്കും സമ്പാദിക്കാം നിക്ഷേപിക്കാം. 
പോര്‍ട്ട്‌ഫോളിയോ കാണുക

കുറിപ്പ്: പോര്‍ട്ട്‌ഫോളിയോ മാത്രമല്ല നിക്ഷേപയോഗ്യമായ ഫണ്ടുകള്‍ ഏതൊക്കയെന്ന് വ്യക്തമാക്കണമെന്നും നിരവധിപേര്‍ ആവശ്യപ്പെടുന്നുണ്ട്. കാത്തിരിക്കുക. ഒരോരുത്തര്‍ക്കും യോജിച്ച മികച്ച ഫണ്ടുകള്‍ അവസാനം പരിചയപ്പെടുത്തുന്നതാണ്.