ക്ഷാധിപതി, കോടീശ്വരന്‍ എന്നൊക്കെ കേള്‍ക്കുന്നത് പലര്‍ക്കും ഇഷ്ടമില്ലാത്തകാര്യമാണ്. സമ്പത്തുനേടാന്‍ കഴിയാത്തതുകൊണ്ടാകാം ഈവാക്കുകളെ പുച്ഛത്തോടെ കാണുന്നത്. 30-ാംവയസ്സില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയെന്നത് ഫാന്റസിയല്ലെന്ന് ബോധ്യപ്പെടാന്‍ 10 ചിന്തകള്‍ മുന്നോട്ടുവെയ്ക്കുന്നു.

1.ചിട്ടയോടെ നീങ്ങുക 
ഒരു സുപ്രഭാതത്തില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കും കഴിയില്ല. നിക്ഷേപത്തിന് വളരാന്‍ സമയംകൊടുക്കണം. പ്രതിമാസവരുമാനം 20,000 രൂപയാണെന്നിരിക്കട്ടെ, 10വര്‍ഷം കഴിയുമ്പോഴും ഈതുകതന്നെയാകുമോ ലഭിക്കുക. ഇതിന്റെ എത്രയോ ഇരട്ടിയാകും വരുമാനം എന്നകാര്യത്തില്‍ സംശയമില്ല. വരുമാനത്തില്‍നിന്ന് നിശ്ചിതശതമാനം ഓരോമാസവും നിക്ഷേപിക്കാനായി നീക്കിവെയ്ക്കുക.

2. പൊങ്ങച്ചംകാണിക്കരുത്
ചെറിയ തുകവീതം ചിട്ടയായി നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതുവരെ വിലകൂടിയ ഗാഡ്ജറ്റുകളോ, ആഡംബര കാറോ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. സമ്പന്നനായാല്‍ അതേക്കുറിച്ച് ആലോചിക്കു്ന്നതില്‍ തെറ്റില്ല. പൊങ്ങച്ചക്കാരനാകാന്‍ ശ്രമിക്കാതെ ബുദ്ധിമാനാകുക.

3. നിക്ഷേപം സുരക്ഷിതമാക്കുക
പണം സമ്പാദിക്കാനുള്ള മികച്ചവഴി നിക്ഷേപത്തിന്റേതാണ്. അത്യാവശ്യഘട്ടത്തില്‍പ്പോലും നിക്ഷേപത്തില്‍നിന്ന് പണംപിന്‍വലിക്കരുത്.

4. കടംവാങ്ങരുത്
വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കില്ലെങ്കില്‍ ലോണ്‍ എടുക്കരുത്. സമ്പന്നരായ വ്യക്തികള്‍ വായ്പകള്‍ എടുക്കുന്നത് അതില്‍നിന്ന് മികച്ചവരുമാനം ഉണ്ടാക്കുന്നതിനാണ്. സമ്പന്നരെ സമ്പന്നരാക്കിയ വസ്തുക്കള്‍ വാങ്ങാനാണ് പാവപ്പെട്ടവര്‍ വായ്പയെടുക്കുന്നത്!. സാമ്പത്തികമായി മെച്ചമുണ്ടെങ്കില്‍ വായ്പയെടുത്ത് കാറുവാങ്ങാം. അല്ലെങ്കില്‍ സമ്പാദിച്ചപണംകൊണ്ട് ഭാവിയില്‍ കാറ് സ്വന്തമാക്കാന്‍ ശ്രമിക്കുക.

5. സമ്പത്തിനെ സ്നേഹിക്കുക
സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ അതിന് മുന്‍ഗണന നല്‍കുന്നവര്‍ മാത്രമെ സമ്പന്നരാകുന്നുള്ളൂ എന്നറിയുക. പണത്തെ അവഗണിക്കുകയാണെങ്കില്‍ പണം നിങ്ങളെയും അവഗണിക്കും. നിക്ഷേപത്തിന് ജീവിതത്തില്‍ സ്ഥാനംനല്‍കിയാല്‍ സമ്പത്ത് നിങ്ങളെതേടിവരും.

7. പരിശ്രമം പ്രധാനം
വരുമാനം വര്‍ധിപ്പിക്കാന്‍ മുന്നില്‍ സാധ്യതകളേറെയുണ്ട്. പെട്ടെന്ന് ധനവാനാകാന്‍ വളഞ്ഞവഴി തേടരുത്. ഭാഗ്യത്തെ ആശ്രയിക്കരുത്. പരിശ്രമാണ് പ്രധാനം. കുടുതല്‍ സമയം ജോലിചെയ്യുകയോ ജോലിയോടൊപ്പം സമാന്തര വരുമാനമാര്‍ഗങ്ങള്‍ തേടുകയോചെയ്യണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടിവരും. സമ്പത്തിന്റെ ശത്രുവാണ് അലസതയെന്നറിയുക.

8. ജനിച്ചത് സമ്പന്നനാകാന്‍
ദരിദ്രനാകാനല്ല സമ്പന്നനാകാനാണ് ജനിച്ചത് എന്ന് മനസിലാക്കുക. എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോയാല്‍മതിയെന്ന ചിന്ത ആരെയും സമ്പന്നനാക്കില്ല. അതിസമ്പന്നനായ ബില്‍ ഗേറ്റ്സ് ഒരിക്കല്‍ പറഞ്ഞു: ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റംകൊണ്ടല്ല;എന്നാല്‍ ദരിദ്രനായി മരിക്കുന്നതിന് ഉത്തരവാദി നിങ്ങള്‍തന്നെയാണ്.

9.ധനികരെ കണ്ടുപഠിക്കാം
ഭൂരിഭാഗംപേരും മധ്യവര്‍ഗ കുടംബത്തിലോ അതിന് താഴെയോ ആകും ജനിച്ചതും വളര്‍ന്നതും. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയാകും ഉണ്ടാകുക. ധനികനെ പിന്തുടര്‍ന്ന് അവരെ പഠിക്കാന്‍ ശ്രമിക്കുക. വളര്‍ച്ച മനസിലാക്കുക.

9. ബുദ്ധിപൂര്‍വം നിക്ഷേപിക്കാം
സമ്പന്നനാകാനുള്ള ഒരെയൊരുവഴിയാണ് നിക്ഷേപമെന്നത്. ജോലിയില്‍നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍തുക ഭാവിയില്‍ നിക്ഷേപത്തില്‍നിന്ന്നേടാന്‍ കഴിയും. വരുമാനത്തിലെ ഒരുഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക, ഉറങ്ങുമ്പോഴും പണം നിങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൊള്ളും.

10. ലക്ഷ്യം ലക്ഷമല്ല, കോടിയാകട്ടെ
ചെറുതല്ല, വലുതാണ് സ്വപ്നം കാണേണ്ടത്. ഒരു ലക്ഷമോ പത്തുലക്ഷമോ അല്ല, കോടികള്‍ സ്വപ്നം കാണാന്‍ ശീലിക്കണം. ലോകത്ത് പണത്തിന് ഒരുകുറവുമില്ല. വലിയ കാര്യങ്ങള്‍ സ്വപ്നം കാണുന്നവരുടെ എണ്ണത്തിലാണ് കുറവ്. അതിന് എനിക്കുകഴിയുമോ എന്നല്ല, കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

ഈ പത്തുകാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ലക്ഷാധിപതിയാകാം. സ്വപ്നങ്ങളെ അത്യാഗ്രമായി ചിത്രീകരിക്കുന്നവരുണ്ടാകാം. അവരെ മാറ്റിനിര്‍ത്തുക. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി തട്ടിപ്പുപദ്ധതികളില്‍ പോയി ചാടാതെ ശ്രദ്ധിക്കക. ജീവിതത്തില്‍ ധാര്‍മികത നിലനിര്‍ത്തുക. സഹജീവികളെ സഹായിക്കുക. കോടീശ്വരനാകാന്‍ ഇത്രയുംമതി.

antonycdavis@gmail.com

ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.