സാമ്പത്തിക ആസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നിക്ഷേപം. ദീര്‍ഘകാല പദ്ധതിയായതിനാല്‍ നിക്ഷേപിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. രണ്ടു കുഞ്ഞുങ്ങള്‍ക്ക് 18 വയസ്സാകുമ്പോള്‍ ഒരു കോടി രൂപ സമാഹരിക്കാന്‍ ഇപ്പോള്‍ എത്ര തുകവീതം നിക്ഷേപിക്കണമെന്ന് നോക്കാം.  പ്രതിമാസം നിക്ഷേപിക്കേണ്ട തുകയാണ് നല്‍കിയിരിക്കുന്നത്. 

കുഞ്ഞ് ജനിച്ചയുടനെ നിക്ഷേപിക്കുകയാണെങ്കില്‍
നിക്ഷേപ കാലാവധി 18 വര്‍ഷം
ഓഹരി: 13,100(ഓഹരിയില്‍മാത്രം നിക്ഷേപിക്കുകയാണെങ്കില്‍)
ഓഹരിയിലും ഡെറ്റിലും: 16,600(ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുമ്പോള്‍)
ഡെറ്റ്: 20,800(ഡെറ്റില്‍മാത്രം നിക്ഷേപിക്കുമ്പോള്‍)

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 90%
ഡെറ്റ്: 10%

നിക്ഷേപിക്കേണ്ടത്:
ഓഹരി: ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഫണ്ട്, മള്‍ട്ടി ക്യാപ് ഫണ്ടുകള്‍.
ഡെറ്റ്: പിപിഎഫ്(പെണ്‍ കുട്ടികളാണെങ്കില്‍ സുകന്യ സമൃദ്ധി)

കുഞ്ഞിന് മൂന്നുവയസ്സാണെങ്കില്‍
നിക്ഷേപിക്കേണ്ടത് 15 വര്‍ഷം
ഓഹരി: 20,000
ഓഹരിയും ഡെറ്റും: 24,000
ഡെറ്റ്: 28,800

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 80%
ഡെറ്റ്: 20%

നിക്ഷേപിക്കേണ്ടത്
ഓഹരി: ലാര്‍ജ് ക്യാപ്, മള്‍ട്ടിക്യാപ് ഫണ്ട്
ഡെറ്റ്: പിപിഎഫ്

കുഞ്ഞിന് ആറുവയസ്സാണെങ്കില്‍
നിക്ഷേപ കാലാവധി 12 വര്‍ഷം

ഓഹരി: 31,200
ഓഹരിയും ഡെറ്റും: 36,000
ഡെറ്റ്: 41,400

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 70%
ഡെറ്റ്: 30%

നിക്ഷേപിക്കേണ്ടത്:
ഓഹരി: ടാക്‌സ് സേവിങ് ഫണ്ട്, ലാര്‍ജ് ക്യാപ് ഫണ്ട്
ഡെറ്റ്: ഗോള്‍ഡ് ബോണ്ട്

കുഞ്ഞിന് ഒമ്പത് വയസ്സായാല്‍
നിക്ഷേപ കാലാവധി ഒമ്പത് വര്‍ഷം

ഓഹരി: 51,400
ഓഹരിയും ഡെറ്റും: 57,000
ഡെറ്റ്: 63,200

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 50%
ഡെറ്റ്: 50%

നിക്ഷേപിക്കേണ്ടത്:
ഓഹരി: മള്‍ട്ടിക്യാപ് ഫണ്ട്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്
ഡെറ്റ്: ഗോള്‍ഡ് ബോണ്ട്

കുഞ്ഞിന് 12 വയസ്സായാല്‍
നിക്ഷേപ കാലാവധി ആറ് വര്‍ഷം

ഓഹരി: 94,800
ഓഹരിയും ഡെറ്റും: 101,200
ഡെറ്റ്: 10,8000

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 30 %
ഡെറ്റ്: 70

നിക്ഷേപിക്കേണ്ടത്
ഓഹരി: ഹൈബ്രിഡ് കണ്‍സര്‍വേറ്റീവ് ഡെറ്റ് ഫണ്ട്.
ഡെറ്റ്: ഹൈബ്രിഡ് കണ്‍സര്‍വേറ്റീവ് ഡെറ്റ് ഫണ്ട്, സ്ഥിര നിക്ഷേപം

കുഞ്ഞിന് 15 വയസ്സായാല്‍
നിക്ഷേപ കാലാവധി മൂന്നുവര്‍ഷം

ഓഹരി: 2.30 ലക്ഷം
ഡെറ്റും ഓഹരിയും: 2.38 ലക്ഷം
ഡെറ്റ്: 2.46 ലക്ഷം

നിര്‍ദേശിക്കുന്ന പോര്‍ട്ട്‌ഫോളിയോ
ഓഹരി: 10 %
ഡെറ്റ്: 90%

നിക്ഷേപിക്കേണ്ടത്
ഓഹരി: ഹൈബ്രിഡ് കണ്‍സര്‍വേറ്റീവ് ഫണ്ട്
ഡെറ്റ്: സ്ഥിര നിക്ഷേപം, ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്.

feedbacks to:
antonycdavis@gmail.com 

കണക്കാക്കിയിരിക്കുന്ന ആദായം: ഓഹരി 12 ശതമാനം, ഓഹരിയും ഡെറ്റും കൂട്ടിക്കലര്‍ത്തിയുള്ള നിക്ഷേപം 10 ശതമാനം, ഡെറ്റ് 8 ശതമാനം.

content highlight:financial planing for higher education