നിവാര്യതയാണ് പുതിയ കണ്ടുപിടുത്തങ്ങളുടെ മാതാവ്-എന്നൊരു പഴമൊഴിയുണ്ട്. കുറച്ചുമാസങ്ങളിലെ കാര്യങ്ങള്‍ നോക്കുമ്പോള്‍ കോവിഡാണ് ഡിജിറ്റൈസേഷന്റെ മാതാവ്-എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല.  
 
എങ്ങനെ ജീവിക്കുന്നു, പെരുമാറുന്നു, ഇടപാട് നടത്തുന്നുവെന്നെല്ലാം തീരുമാനിക്കുന്നത് ഡിജിറ്റള്‍ സാങ്കേതികവിദ്യയായിരിക്കുന്നു. പുതിയതലമുറ അതിവേഗം പുതുസാങ്കേതികവിദ്യയിലേക്ക് കൂടുമാറുകപതിവാണ്. എന്നാല്‍ കോവിഡ് പഠിപ്പിച്ചപാഠം തികച്ചുംവെത്യസ്തമായിരുന്നു. മുതിര്‍ന്ന പൗരന്മാരും സാങ്കേതിക രംഗത്ത് വൈദഗ്ദ്ധ്യംനേടാന്‍ പ്രാപ്തമായിക്കഴിഞ്ഞു.

ധനകാര്യ സേവനസ്ഥാപനങ്ങളും മാറ്റത്തിന്റെ പാതയിലാണ്.  ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ അടുത്തഘട്ടത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു. വെല്‍ത്ത് മാനേജ്‌മെന്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് പ്രധാനം. പരമ്പരാഗതമായി ഒരു റിലേഷന്‍ഷിപ്പ് മാനേജരും ഉപഭോക്താവും തമ്മില്‍ നേരിട്ടുള്ള ഒരുഇടപാടാണത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് അതും ഡിജിറ്റലിലേക്ക് മാറി.  

ലോക്ക്ഡൗണ്‍മൂലം വ്യക്തിഗത കൂടിക്കാഴ്ചകള്‍ വെര്‍ച്വല്‍ പ്ലാറ്റുഫോമുകളിലേക്കും ഇടപാടുകള്‍ ഓണ്‍ലൈനിലേക്കും മാറുന്നതുംകണ്ടു. ഡിജിറ്റല്‍ കുടിയേറ്റത്തിന്റെ ഈ യാത്രയില്‍ മൊബൈല്‍ അപ്ലിക്കേഷനുകള്‍ ജീവിതത്തിന്റെതന്നെ ഭാഗമായി. ഒരു ടാക്‌സി ബുക്ക് ചെയ്യുന്നതില്‍ തുടങ്ങി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനോ ഡോക്ടറെ കാണുന്നതിനോ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ ഒക്കെ സ്മാര്‍ട്ട് ഫോണുകളിലെ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളെ ചുറ്റിപറ്റിയായി. സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നുമാത്രമല്ല, സ്ഥാപനങ്ങള്‍ക്കും വരിക്കാര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ ദൈനംദിന അടിസ്ഥാനത്തില്‍ സേവനവും നല്‍കുന്നു.
 
ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങളും മനസ്സില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാസ് വേഡ് ആരുമായും പങ്കിടുന്നില്ലെന്നും പതിവായിമാറ്റുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ടെക്‌നോളജി പ്ലാറ്റ്‌ഫോം പിന്തുടരുന്ന എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡും ഡാറ്റ സുരക്ഷയും പരിശോധിക്കേണ്ടതും പ്രധാനമാണ്.
 
അസറ്റ് ക്ലാസ് തിരിച്ചുള്ളതും ഉത്പന്നം തിരിച്ചുള്ളതുമായ ഹോള്‍ഡിംഗുകള്‍ കാണാനും വിവിധ ബെഞ്ച്മാര്‍ക്കുകളില്‍ പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം വിലയിരുത്താനുമുള്ള സാധ്യതകളാണ് ആപ്പുകളും റോബോ സൈറ്റുകളും മുന്നോട്ടുവെയ്ക്കുന്നത്. 

(ഇക്വിറസ് വെല്‍ത്തിന്റെ സിഇഒയാണ് ലേഖകന്‍) 

Digital adoption by wealth businesses during pandemic