ബാങ്കിങ് മേഖലയ്ക്ക് രാജ്യത്തിന്റെ വികസനത്തില്‍ അതുല്യമായ സ്ഥാനമുണ്ട്. മൂന്നു ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങള്‍ക്കാണ് ബാങ്കിങ് രംഗം സാക്ഷ്യംവഹിച്ചത്. എന്‍ബിഎഫ്സി, ഇന്‍ഷൂറന്‍സ്, അസറ്റ് മാനേജുമെന്റ് കമ്പനികള്‍, ഓഹരി വിപണിയിലെ പങ്കാളികള്‍ തുടങ്ങിയ അനുബന്ധ ബിസിനസുകളിലേക്കും ബാങ്കുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ ബാങ്ക് ഇതര മേഖലയുടെ ഓഹരി ഇപ്പോള്‍ 45 ശതമാനമാണ്. ജിഡിപി വളര്‍ച്ചാ നിരക്കിനേക്കാള്‍ സൗകര്യപ്രദമായ രീതിയില്‍ ബാങ്കിങ്, സാമ്പത്തിക സേവനമേഖല വളരുന്നതായാണ് കാണുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ വിവിധ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, ജനറല്‍-ലൈഫ് ഇന്‍ഷൂറന്‍സുകള്‍, മ്യൂചല്‍ ഫണ്ടുകള്‍ പോലുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ വരെ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ബാങ്കുകളുടെ സാന്ദ്രത വളരെയേറെ കൂടിയിട്ടുണ്ട്. എന്നാല്‍ വിവിധ സാമ്പത്തിക സേവനങ്ങളുടെ കാര്യത്തില്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. ജന്‍ധന്‍ യോജന, കൃഷി ഇന്‍ഷൂറന്‍സ്, വിവിധ സബ്സിഡികള്‍ക്കായുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാകാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ബ്രസീല്‍, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ബാങ്ക് സേവനം കുറവാണ്. വീടുകളിലുള്ള സമ്പാദ്യം ബാങ്കിലെത്തുകയും ഡിജിറ്റല്‍വല്‍ക്കരണവും സമ്പദ്ഘടനയും കുതിക്കുകയെുംചെയ്യുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടും.
ബിഎഫ്എസ്ഐ പദ്ധതികള്‍ എന്തിന്?
ഇന്ത്യന്‍ സമ്പദ്ഘടന ഭാവിയില്‍ അഞ്ചുലക്ഷം കോടി ഡോളറായി വളരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വളര്‍ച്ചയില്‍ സമ്പദ്ഘടനയുടെ മുഖ്യശക്തി ബാങ്കിങ്, സാമ്പത്തിക സേവന മേഖലയായിരിക്കും.
ബാങ്കിങ് മേഖലയില്‍ സ്വകാര്യ ബാങ്കുകള്‍ വായ്പയുടെ കാര്യത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കുകയാണ്. ലൈഫ്, ലൈഫ് ഇതര മേഖലകളില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കുയും ബാങ്കുകള്‍ വിതരണ ശൃംഖലകളാവുകയും ചെയ്യുന്നു. മൂലധനത്തിന്റെ കാര്യത്തിലും വിപുലമായ വില്‍പനക്ഷമതയുടെ കാര്യത്തിലും പൊതുമേഖല ദുര്‍ബലമാകുമ്പോള്‍ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുണമേന്‍മയുള്ള ആസ്തികള്‍
റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ 2016 സാമ്പത്തിക വര്‍ഷത്തിനുശേഷമുള്ള ആസ്തി ഗുണമേന്മാ വിലയിരുത്തലാണ് കോര്‍പറേറ്റ് ആസ്തികളുടെ ഗുണനിലവാരം സംബന്ധിച്ച വിശകലനങ്ങള്‍ക്കു തുടക്കമിട്ടത്. എന്‍സിഎല്‍ടിക്കു മുന്നിലുള്ള വന്‍കിട അക്കൗണ്ടുകളില്‍ പലതും വന്‍തോതിലോ പൂര്‍ണമായോ ബാങ്കുകള്‍ വകയിരുത്തുകയോ ബുക്കുകളില്‍നിന്ന് എഴുതിതള്ളുകയോ ചെയ്തിട്ടുള്ളവയാണ്.
ഈ വായ്പകളില്‍ 90 ശതമാനത്തിലേറെയുള്ള വകയിരുത്തലുകളാണ് ബാങ്കുകള്‍ മൊത്തത്തില്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വര്‍ധിച്ചുവരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
പുതിയ എന്‍പിഎ സൃഷ്ടിക്കലുകളുടെ കാര്യത്തില്‍ (സ്ലിപ്പേജ്) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി നിലയാണുള്ളത്. ഇതുതുടരുമെന്നാണ് പ്രതീക്ഷയും.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ നിലയെആണ് കോര്‍പറേറ്റുകള്‍ ആശ്രയിക്കുന്നത്. അതുപോലെതന്നെ എ-യില്‍താഴെ റേറ്റിങ് ഉള്ള കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതിലുള്ള വായ്പകള്‍ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയതിനുശേഷം ചെറുകിട സംരംഭ മേഖലയില്‍ ഉണ്ടായിട്ടുള്ള പുതുക്കലുകള്‍ ബുദ്ധിമുട്ടുള്ള വായ്പാ ഉപഭോക്താക്കള്‍ക്ക് സാധാരണ നിലയിലേക്കു തിരിച്ചുവരാന്‍ സമയം ലഭ്യമാക്കുകയും ചെയ്തു.
ചെറുകിട വായ്പകളുടെരംഗത്ത് സിബില്‍ പരിശോധന സ്ഥിതിഗതികളെ മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരം കോവിഡിനു മുന്നേയുള്ള സ്ഥിതിയിലേക്ക് ഉയരാനും ആരംഭിച്ചിട്ടുണ്ട്.
ബാങ്കിങ് സാമ്പത്തിക സേവനരംഗത്ത് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്രൈമാസത്തിനുശേഷം ഭയന്നിരുന്ന അതേ തലത്തില്‍ ആസ്തികളുടെ ഗുണമേന്‍മ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കോവിഡിനു ശേഷമുള്ള സാഹചര്യത്തെ കുറിച്ചു വിലയിരുത്തുമ്പോള്‍ എത്തിച്ചേരുന്ന നിഗമനം.
20 ട്രില്യണ്‍ ഉത്തേജന പദ്ധതി, റിസര്‍വ് ബാങ്കിന്റെ ആറു മാസം മോറട്ടോറിയം, ചെറുകിട മേഖലയ്ക്കായുള്ള മൂന്നു ട്രില്യണ്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള വായ്പകള്‍ തുടങ്ങിയ സര്‍ക്കാര്‍ തല നടപടികള്‍ മഹാമാരിക്കാലത്ത് വായ്പ എടുത്തവരെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോള്‍ വിറ്റുവരവ് 90-95 ശതമാനത്തിലേക്ക് എത്തുമ്പോള്‍ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ പുനക്രമീകരണ നടപടികള്‍ ആവശ്യമായി വരുന്നുള്ളു.
ഈവര്‍ഷം ജൂണിനുശേഷം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള അവസ്ഥ. ക്രമമായുള്ള തുറന്നു കൊടുക്കലും ദീര്‍ഘിപ്പിച്ച മോറട്ടോറിയവും ബുദ്ധിമുട്ടേറിയ അവസ്ഥയില്‍ പണലഭ്യതാപ്രശ്നങ്ങള്‍ മറികടന്നു മുന്നേറാന്‍ വായ്പ എടുത്തവരെ സഹായിക്കുകയുണ്ടായി.
ഇപ്പോഴുള്ള പ്രസക്തി
ദീര്‍ഘകാല ശരാശരിയേക്കാള്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ താഴെ എന്നനിലയിലാണ് അടുത്തകാലത്തെ സ്ഥിതിക്കു പുറമേയുള്ള ഈ മേഖലയുടെ മുന്നോട്ടു പോക്ക്. ഈ മൂല്യ നിര്‍ണയത്തില്‍ നഷ്ടസാധ്യതകള്‍ വഹിക്കുന്നതിലൂടെയുള്ള നേട്ടം മികച്ചതാണ്. ദീര്‍ഘകാലത്തില്‍ മെച്ചപ്പെട്ട ലാഭക്ഷമതയും ദൃശ്യമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഭയന്നിരുന്നതിലും വളരെ താഴെയാണ് ഈ മേഖലയിലുള്ള ആഘാതം എന്നും കാണാനാവും.
ശക്തമായ ബാലന്‍സ് ഷീറ്റുകളും പര്യാപ്തമായ അധിക വകയിരുത്തലുകളും 2022-23 വര്‍ഷത്തേക്കുള്ള കണക്കു കൂട്ടലുകളില്‍ 5-15 ശതമാനം മെച്ചപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നതും ഇതിനു പിന്തുണയേകുന്നു. പല കമ്പനികളിലും 22 സാമ്പത്തിക വര്‍ഷത്തിനു ശേഷം നേട്ടങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് ഇതിലൂടെ വിലയിരുത്താന്‍ കഴിയുന്നത്. വരുമാനനിരക്കും സാധാരണ നിലയിലേക്ക് എത്തും. നിലവിലെമൂല്യം മികച്ചതാണെന്ന സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്.
ശക്തമായ (ദീര്‍ഘകാല) കാഴ്ചപ്പാട്
കാലികമായ കാഴ്ചപ്പാടല്ല, ദീര്‍ഘകാല കാഴ്ചപ്പാടോടെ വേണം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെ വീക്ഷിക്കുവാന്‍. സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ വിപുലമാകുന്നതും വായ്പാ ലഭ്യത വര്‍ധിക്കുന്നതും സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളും സമ്പദ്ഘടനയെ മെച്ചപ്പെടുത്തും.
സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തില്‍ മുഖ്യപങ്കുവഹിക്കുക ബാങ്കുകളും സാമ്പത്തിക-സേവന സ്ഥാപനങ്ങളുമായിരിക്കും. ദീര്‍ഘകാലത്തിലാവും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ നേട്ടം പ്രകടമാകുക. രണ്ടു ദശാബ്ദങ്ങളിലെ സാമ്പത്തിക സേവന സൂചിക വിപണിയെ (നിഫ്റ്റി) സ്ഥിരമായി മറികടക്കുന്നത് ശ്രദ്ധേയമാണ്.
(മിറെ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ ഓഹരി ഗവേഷണ മേധാവിയും ഫണ്ട് മാനേജരുമാണ് ഹര്‍ഷദ് ബോറാവാക്. മിറെ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയിലെ ഫണ്ട് മാനേജരാണ് ഗൗരവ് കൊച്ചാര്‍.)