പ്രതിമാസം 3000 രൂപ വീതം ആക്‌സിസ് ബ്ലുചിപ്പ് ഫണ്ടില്‍ അഞ്ചുവര്‍ഷം നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2,59,364 രൂപ സ്വന്തമാക്കാമായിരുന്നു. ഒരു ലക്ഷം രൂപ ഒറ്റത്തവണയായി ഏഴുവര്‍ഷംമുമ്പ് നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 2.72 ലക്ഷം രൂപയായും വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. ആദായമാകട്ടെ 15.36ശതമാനവും
ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ മികച്ച നേട്ടം നല്‍കുന്ന ഫണ്ടുകളിലൊന്നാണ് ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട്. മൂന്നുവര്‍ഷക്കാലയളവില്‍ എസിഐപി നിക്ഷേപത്തിന് ഫണ്ട് നല്‍കിയത് 13.73ശതമാനം നേട്ടമാണ്. അഞ്ചുവര്‍ഷത്തെ നേട്ടം 14.59ശതമാനവും ഏഴുവര്‍ഷത്തെ നേട്ടം 13.90ശതമാനവുമാണ്.
2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവര്‍ത്തനം തുടങ്ങിയത്. സെബിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ 80ശതമാനം ആസ്തിയും വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കേണ്ടത്.
26 ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുളളത്. 83.81ശതമാനവും വന്‍കിട കമ്പനികളിലാണ്. 16.19ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും നിക്ഷേപിച്ചിരിക്കുന്നു. ധനകാര്യ ഓഹരികളിലാണ് പ്രധാന നിക്ഷേപം. ടെക് നോളജി, ഹെല്‍ത്ത്‌കെയര്‍, ഊര്‍ജം, എഫ്എംസിജി, കെമിക്കല്‍സ്, സര്‍വീസസ്, ഓട്ടോമൊബൈല്‍സ്, കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും നിക്ഷേപമുണ്ട്.
ഇന്‍ഫോസിസ്(9.81%), എച്ച്ഡിഎഫ്‌സി ബാങ്ക്(9.61%), റിലയന്‍സ് ഇന്‍ഡസ്ട്രീസ്(8.33%), ബജാജ് ഫിനാന്‍സ(7.33%)്, ടിസിഎസ്(7.23), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.51%)തുടങ്ങിയ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപമുള്ളത്. പത്ത് ഓഹരികളിലായിട്ടാണ് 60ശതമാനം ആസ്തിയുമുള്ളത്.
2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവര്‍ത്തനംതുടങ്ങിയത്. അന്നുമുതല്‍ ഇതുവരെയുള്ള ആദായം 11.81ശതമാനമാണ്. 2020 സെപ്റ്റംബര്‍ 30വരെയുള്ള കണക്കുപ്രകാരം ഫണ്ട് കൈകാര്യംചെയ്യുന്നത് 17,270 കോടി രൂപയാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുള്ള ഈഫണ്ടിന്റെ റിട്ടേണ്‍ ഗ്രേഡ് 'ഹൈ' ആണ്.
അഞ്ചുവര്‍ഷക്കാലത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് എസ്‌ഐപിയായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ടാണിത്.