Screengrab of the new ITR e-filing website.
ആദായ നികുതി റിട്ടേണില്‍ വരുമാനം കുറച്ചുകാണിച്ചവരെ ആദായ നികുതി വകുപ്പ് പിടികൂടുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണുകളാണ് ഐടി വകുപ്പ് സൂക്ഷ്മ പരിശോധന നടത്തുന്നത്. ഇതിനകം 68,000 റിട്ടേണുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. .
ഫയല്‍ ചെയ്ത റിട്ടേണുകളും വാര്‍ഷിക വിവര പ്രസ്താവന(എ.ഐ.എസ്)യിലെ വിവരങ്ങളും താരതമ്യം ചെയ്താണ് തെറ്റുകള്‍ കണ്ടെത്തുന്നത്. എ.ഐ.എസില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണെങ്കില്‍ അതിന് മറുപടി നല്‍കാം. അല്ലെങ്കില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും.
35,000 പേര്‍ ഇതിനകം മറുപടി നല്‍കുകയോ പുതുക്കിയ റിട്ടേണ്‍ നല്‍കുകയോ ചെയ്തതായി പ്രത്യക്ഷ നികുതി ബോര്‍ഡ് മേധാവി നിതന്‍ ഗുപ്ത പറഞ്ഞു.
15 ലക്ഷത്തോളം പുതുക്കിയ റിട്ടേണുകളാണ് ഇതിനകം ഫയല്‍ ചെയ്തത്. 1,250 കോടി രൂപ ഇതിലൂടെ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, 33,000ത്തോളം പേര്‍ ഇനിയും മറുപടി നല്‍കാനുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 2023 മാര്‍ച്ച് 31വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
Content Highlights: Mismatch found in 68,000 income tax returns
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..