Photo:ANI
ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രം വഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനില്‍പ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം.
ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂര്‍ണമായും എഴുതിത്തള്ളാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് കടപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയില്‍ ഒഴിവാക്കാനുള്ള തീരുമാനം വന്നത്.
ബാങ്കിന്റെ ടിയര്‍ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂര്‍ണമായി എഴുതിതള്ളിയത്. എക്സ്ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസര്‍വ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയില്‍ ബാധിച്ചേക്കാം.
താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാന്‍ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്.
നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്.
LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..