പ്രതീകാത്മകചിത്രം |മാതൃഭൂമി
പണത്തിന് ഉടനെ ആവശ്യം വന്നാല്‍ വ്യക്തിഗത വായ്പയെ ആയിരിക്കും പലരും ആശ്രയിക്കുക. പ്രത്യേകിച്ച് ഈടോ ജാമ്യമോ ഇല്ലാതെ അതിവേഗം വായ്പ ലഭിക്കുന്നതിനാല്‍ എമര്‍ജന്‍സി സാഹചര്യത്തില്‍ പേഴ്സണല്‍ ലോണെടുക്കുന്നവര്‍ ഏറെയാണ്.
വ്യക്തിഗത വായ്പ നല്കുന്നതില് ബാങ്കുകള്‍ക്ക് റിസ്ക് ഉള്ളതിനാല്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പണം നല്‍കുക. ഇതിനായി പതിമാസ വരുമാനം, ക്രെഡിറ്റ് സ്കോര്‍ എന്നിവയാണ് പരിഗണിക്കുക. ഭവന വായ്പ, വാഹന വായ്പ എന്നിവയെ അപേക്ഷിച്ച് പലിശ കൂടുതലുമായിരിക്കും.
താരതമ്യേന കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.
.png?$p=6d539a8&&q=0.8)
ചാര്‍ജുകള്‍
മറ്റ് വായ്പകള്ക്കെന്നപോലെ പേഴ്സണല്‍ ലോണിനും ബാങ്കുകള്‍ വിവിധ ഫീസുകള്‍ ചുമത്തുന്നുണ്ട്. വായ്പാതുകയുടെ ഒരു ശതമാനവും നികുതിയുമാണ് എസ്ബിഐ ഈടാക്കുന്നത്. ചുരങ്ങിയ തുക 250 രൂപയുമാണ്. പിഎന്ബിയാകട്ടെ വായ്പാ തുകയുടെ ഒരു ശതമാനവും നികുതിയും അതോടൊപ്പം രണ്ടു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഡോക്യുമെന്റേഷന് നിരക്കായി 270 രൂപയും അതിനുമുകളില്‍ 450 രൂപയും വേറെ ഫീസ് ഈടാക്കുന്നുണ്ട്.
വായ്പാ തുകയുടെ 2.50ശതമാനം തുകയാണ് എച്ച്ഡിഎഫ്സി ബാങ്ക് പ്രൊസസിങ് ഫീസ് ആയി ഈടാക്കുന്നത്. ശമ്പള വരുമാനക്കാര്‍ക്ക് ഇത് പരമാവധി 25,000 രൂപയായി നിജനപ്പെടുത്തിയിരിക്കുന്നു.
മുടങ്ങിയാലുള്ള പിഴ
കാലയളവ് മുഴുവന്‍ പ്രതിമാസ തിരിച്ചടവ് തുക ഒന്നുതന്നെയാകും. മുതലും പലിശയും ചേര്ന്നുള്ളതുകയാകും ഓരോമാസവും ഈടാക്കുക. തിരിച്ചടവ് മുടങ്ങിയാല്‍ നടപടിയെടുക്കാന്‍ ബാങ്കിന് അവകാശമുണ്ട്. മുടങ്ങുന്ന ഓരോ ഇഎംഐയ്ക്കും 500 രൂപയും നികുതിയുമാണ് എസ്ബിഐ ഈടാക്കുന്നത്. കാലാകാലങ്ങളില്‍ ഈ നിരക്കില്‍ വ്യത്യാസമുണ്ടാകാം.
ചെക്കോ ഇലക്ട്രോണിക് ട്രാന്‍സ്ഫറോ മുടങ്ങിയാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് വകുപ്പ് 138 പ്രകാരം നിയമനടപടി സ്വീകരിക്കാനും ബാങ്കിന് കഴിയും.
പലിശ
വ്യത്യസ്ത മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പലിശ നിശ്ചയിക്കുക. സിബില്‍ സ്കോര്‍, തിരിച്ചടവ് ചരിത്രം, വായ്പാ തുക എന്നിവയാണ് ഇതിനായി പരിഗണിക്കുക(പലിശ നിരക്ക് അറിയാന്‍ പട്ടിക കാണുക).
ഉദാഹരണത്തിന് ഒരു ലക്ഷം രൂപ 12 മാസത്തേയ്ക്കാണ് വായ്പയെടുക്കുന്നത് എന്ന് കരുതുക. ആദ്യത്തെ മാസത്തെ പലിശ 1,000 രൂപയായിരിക്കും(1,00,000X(0.12/12)= Rs 1000.00
Content Highlights: lowest personal loan interest rates in these banks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..