ആവശ്യക്കാര്‍ കുറയുന്നു: ഭവന വായ്പാ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍


Money Desk

ഭവന വായ്പാ ഡിമാന്‍ഡിലെ കുറവ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിനും കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.

.

വന വായ്പയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ കുറയ്ക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് പ്രത്യേക നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്നത്.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍(750ന് മുകളില്‍)ഉള്ളവര്‍ക്ക് 8.5ശതമാനം നിരക്കിലാണ് എസ്.ബി.ഐ ഭവന വായ്പ നല്‍കുന്നത്. ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(എച്ച്ഡിഎഫ്‌സി)ആകട്ടെ 8.7ശതമാനമാണ് പലിശ ഈടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡ ഭവന വായ്പാ പലിശ നിരക്കില്‍ 40 ബേസിസ് പോയന്റിന്റെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 8.5ശതമാനം നിരക്കില്‍ വായ്പ ലഭിക്കും. പ്രൊസസിങ് ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.

പലിശ ഉയരുകയും മത്സരം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറയ്ക്കല്‍ സഹായകരമാകുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍.

2022 മെയ് മാസത്തിനു ശേഷം ഘട്ടംഘട്ടമായി ആര്‍ബിഐ റിപ്പോ നിരക്ക് 2.50 ശതമാനമാണ് കൂട്ടിയത്. 6.50ശതമാനമായിരുന്ന ഭവന വായ്പാ പലിശ ഇതോടെ ഒമ്പത് ശതമാനത്തിലേറെയായി. വായ്പാ പലിശ കൂടുന്ന സാഹചര്യത്തില്‍, നികുതിയിളവുകൂടി പരിഗണിച്ച് ലോണെടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ഭവന വായ്പാ ഡിമാന്‍ഡിലെ കുറവ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിനും കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്. മാര്‍ച്ചിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ധനവുണ്ടാകുന്നില്ലെന്ന് അനറോക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി പറയുന്നു. വായ്പാ നിരക്ക്, ബില്‍ഡല്‍മാരുടെ ഓഫറുകള്‍ എന്നിവ ആശ്രയിച്ചായിരിക്കും ഡിമാന്‍ഡ് കൂടുകയെന്നും അദ്ദേഹം പറയുന്നു.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Banks lower rates as home loan growth dips

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023

Most Commented