ആദായ നികുതിയുമായി ബന്ധപ്പെട്ട അവസാന തിയതി നീട്ടിയതിനുപിന്നാലെ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, ഫോം 16 എന്നിവ നല്കുന്ന തിയതിയും ജൂണ്‍ 30വരെ നീട്ടി.
2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി പിടിച്ചതിന്റെ രേഖകള്‍ അടങ്ങിയ ഫോം 16 തൊഴിലുടമയാണ് ജീവനക്കാര്‍ക്ക് നല്‍കുക.
ഫോം 16 തിയതി നീട്ടിയതോടെ ആദായ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതിയതിയിലും മാറ്റംവരുത്തിയേക്കും.
ജൂണ്‍ 30ന് ഫോം 16 ലഭിച്ചതിനുശേഷം ഐടി ഫയല്‍ ചെയ്യാന്‍ സമയമില്ലാത്തതിനാലാണിത്. സാധാരണ ആദായ നികുതി ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31ആണ്.
തൊഴിലുടമ ടിഡിഎസ് റിട്ടേണ്‍ മെയ് 31നകം നല്‍കേണ്ടതുണ്ട്. അത് കഴിഞ്ഞ് ജൂണ്‍ 15നുമുമ്പായി ഫോം 16 ജീവനക്കാര്‍ക്കും നല്‍കുകയാണ് പതിവ്.
കഴിഞ്ഞവര്‍ഷം ടിഡിഎസ് റിട്ടേണ്‍ നല്‍കേണ്ടതിയതി ജൂണ്‍ 30ലേയ്ക്ക് നീട്ടിയിരുന്നു. ആദായ നികുതി ഫയല്‍ ചെയ്യേണ്ട തിയതി ഓഗസ്റ്റ് 31 ആക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..