സമയപരിധി കഴിഞ്ഞു: റിട്ടേണ്‍ നല്‍കാത്തവര്‍ ഇനി എന്തുചെയ്യും? 


Money Desk

ഓഗസ്റ്റ് ഒന്നുമുതല്‍ വൈകി റിട്ടേണ്‍ നല്‍കുന്നവര്‍ക്ക് വെരിഫിക്കേഷനുള്ള സമയം 30 ദിവസമായി കുറച്ചു. ജൂലായ് 31വരെ റിട്ടേണ്‍ നല്‍കിയവര്‍ക്ക് 120 ദിവസത്തെ സമയപരിധി ലഭിക്കും.

Explainer

Photo: Gettyimages

ന്നലെ, ഞായറാഴ്ച(ജൂലായ് 31)യായിരുന്നു ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാനദിനം. സാങ്കേതിക തകരാറുകള്‍ നേരിട്ടതായി പലയിടങ്ങളില്‍നിന്ന് നികുതിദായകര്‍ പരാതിപ്പെട്ടിട്ടും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി ഇത്തവണ സര്‍ക്കാര്‍ നീട്ടിനല്‍കിയില്ല.

അവസാന ദിനത്തില്‍ രാത്രി 11മണിവരെ 65 ലക്ഷത്തിലധികം പേര്‍ റിട്ടേണ്‍ നല്‍കിയതായാണ് കണക്ക്. ജൂലായ് 30വരെ 5.10 കോടിയിലേറെ റിട്ടേണുകളാണ് നികുതി വകുപ്പിന് ലഭിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ വൈകി റിട്ടേണ്‍ നല്‍കുന്നവര്‍ക്ക് വെരിഫിക്കേഷനുള്ള സമയം 30 ദിവസമായി കുറച്ചിട്ടുണ്ട്. ജൂലായ് 31വരെ റിട്ടേണ്‍ നല്‍കിയവര്‍ക്ക് 120 ദിവസത്തെ സമയപരിധിതന്നെ ലഭിക്കും.

നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ നിയമ നടപടി ഒഴിവാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ഇനി പരിശോധിക്കാം.

അടുത്ത നടപടി
ജൂലായ് 31 എന്ന അവസാന തിയതിക്കകം റിട്ടേണ്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പിഴയോടുകൂടി ഐടിആര്‍-ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. 243(എഫ്) വകുപ്പ് പ്രകാരം പിഴയോടുകൂടിവേണം വൈകി റിട്ടണ്‍ ഫയല്‍ ചെയ്യാന്‍. നികുതി വിധേയ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, ഡിസംബര്‍ 31നുമുമ്പായി റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴ ഈടാക്കുക.

അതിനുതാഴെ വരുമാനമുള്ളവര്‍ക്ക് ലേറ്റ് ഫീ 1,000 രൂപയാണ്. അടിസ്ഥാന നികുതിയിളവ് പരിധി 2.50 ലക്ഷ രൂപയ്ക്കുതാഴെയാണെങ്കില്‍ ഈ പിഴ നല്‍കേണ്ടതില്ല. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മൂന്നുലക്ഷവും 80 പിന്നിട്ടവര്‍ക്ക് അഞ്ചു ലക്ഷവുമാണ് ഒഴിവുപരിധിയുള്ളത്.

വൈകി നല്‍കിയാല്‍
അവസാന തിയതിക്കുശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുകൊണ് പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടേക്കാം. പലിശയും നല്‍കേണ്ടിവരും.

നികുതി കുടിശ്ശിക: മുന്‍സാമ്പത്തിക വര്‍ഷത്തെ നികുതി അടയ്ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പ്രതിമാസം ഒരു ശതമാനം വീതം പലിശ നല്‍കേണ്ടിവരും. നികുതി നല്‍കാന്‍ ബാധ്യസ്ഥനായ വ്യക്തി നല്‍കിയ റിട്ടേണില്‍ വരുമാനം കുറവാണെന്നുകണ്ടെത്തിയാല്‍ ആ തുകയിന്മേലും പിഴയീടാക്കും.

Also Read
പാഠം 177

ഒറ്റത്തവണ നിക്ഷേപത്തിന് റിസ്‌ക് കുറഞ്ഞ ...

മൂലധനനഷ്ടം: ഓഹരിയില്‍നിന്നോ മ്യൂച്വല്‍ ഫണ്ടില്‍നിന്നോ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ വരുംവര്‍ഷത്തെ നേട്ടത്തില്‍നിന്ന് കുറവുചെയ്യാനുള്ള അവസരം നഷ്ടപ്പെടും. ജൂലായ് 31നകം റിട്ടണ്‍ നല്‍കിയവര്‍ക്കേ ഈ ആനുകൂല്യം അവകാശപ്പെടാനാകൂ എന്ന് ചുരുക്കം. വസ്തുവില്‍പ്പനയില്‍നിന്നുള്ള നഷ്ടത്തിന് ഇത് ബാധകമല്ല.

Content Highlights: ITR filing deadline about to run out, what next?

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented