Photo: Gettyimages
മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി നിക്ഷേപം തുടങ്ങിയിട്ട് ഒരുവര്ഷമെ ആയിട്ടുള്ളൂ. ഫണ്ടുകള്‍ ഇപ്പോള്‍ നഷ്ടത്തിലാണ്. താഴെപ്പറയുന്നവയാണ് ഫണ്ടുകള്‍.
- ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്-10000 രൂപ
- എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-10000
- ഡിഎസ്പി മിഡക്യാപ്-10000
ശൈലേഷ്, അഹമ്മദാബാദ്
നിങ്ങള്‍ നിക്ഷേപിച്ചുവരുന്ന ഫണ്ടുകള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നവയാണെന്ന് ആദ്യമെ പറയട്ടെ. ഓഹരി വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടമാണ് നിങ്ങളുടെ പോര്‍ട്ട്ഫോളിയോ നഷ്ടത്തിലാകാന്‍ കാരണം. വിപണി തിരിച്ചുകയറുമ്പോള്‍ നേട്ടത്തിലെത്തും. അതുകൊണ്ടുതന്നെ ഈ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം തുടരുക.
പ്രതിമാസം 30,000 രൂപവീതം 20 വര്‍ഷം നിക്ഷേപിച്ചാല്‍ (12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍) നിങ്ങളുടെ നിക്ഷേപം 20വര്‍ഷത്തിനുശേഷം മൂന്നുകോടി രൂപയായി വളരും.
മൂന്നു ഫണ്ടുകളിലായി നിങ്ങള്‍ 30,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നത്. തല്ക്കാലം അതില്‍മാറ്റമൊന്നുംവരുത്തേണ്ട. മിഡ്ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഡിഎസ്പി മിഡക്യാപ് ഫണ്ട് റിസ്ക് കൂടിയ ഇനത്തില്‍പ്പെട്ടതാണ്. ദീര്‍ഘകാലനിക്ഷേപമായതിനാല്‍ മികച്ചനേട്ടം അതില്‍നിന്ന് പ്രതീക്ഷിക്കാമെങ്കിലും റിസ്കിന്റെ കാര്യംമറക്കേണ്ട.
20 വര്‍ഷംകൊണ്ട് നിങ്ങള്‍ മൊത്തം നിക്ഷേപിക്കുന്ന തുക 76.8 ലക്ഷമാണ്. മൊത്തംലഭിക്കുന്ന ആദായമാകട്ടെ 2.4 കോടി രൂപയും.
ഇപ്പോള്‍ തരക്കേടില്ലാത്ത ഈ ഫണ്ടുകളുടെ പ്രകടനം ഭാവിയില്‍ മികച്ചതായിക്കൊള്ളണമെന്നില്ല. വര്‍ഷത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്താല്‍ മറക്കരുത്. പരമാവധി നേട്ടമുണ്ടാക്കാന്‍ വിദഗ്ധോപദേശം ഉപകരിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..