-
ഇടവേളയ്ക്കുശേഷം റിസര്‍വ് ബാങ്ക് വീണ്ടും ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നു. ഒരു ഗ്രാമിന് തുല്യമായ ഡോള്‍ഡ് ബോണ്ടിന് 5,409 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഡിസംബര്‍ 23 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.
ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ബോണ്ടിന്റെ വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും. അതായത് 5,359 രൂപ നല്‍കിയാല്‍ മതി. ചുരുങ്ങിയത് ഒരു ബോണ്ടിന് തുല്യമായ തുകയ്ക്ക് അപേക്ഷിക്കണം. വ്യക്തികള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നാലു കിലോഗ്രാംവരെയാണ് നിക്ഷേപിക്കാന്‍ കഴിയുക.
ഗോള്‍ഡ് ബോണ്ടിനെക്കുറിച്ച് അറിയാം
എട്ടുവര്‍ഷമാണ് കാലാവധി. അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ പണം തിരിച്ചെടുക്കാന്‍ അനുവദിക്കും. തിരിച്ചെടുക്കുന്ന സമയത്തെ സ്വര്‍ണ വിലയ്ക്ക് തുല്യമായ തുകയാണ് ലഭിക്കുക. അതിനുപുറമെ, ബോണ്ടിന് 2.5ശതമാനം പലിശയും ലഭിക്കും. ആറുമാസം കൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പലിശ വരവുവെയ്ക്കുകയാണ് ചെയ്യുക. സ്വര്‍ണ വിലയിലെ മൂലധനനട്ടത്തിന് നികുതി ബാധ്യതയില്ല. അതേസമയം, പലശയായി ലഭിക്കുന്ന തുക മൊത്തം വരുമാനത്തോട് ചേര്‍ത്ത് നികുതി നല്‍കേണ്ടതുണ്ട്.
എങ്ങനെ നിക്ഷേപിക്കാം?
പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷിക്കാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇ, എന്‍എസ്ഇ എന്നിവ വഴിയും ഇടപാട് നടത്താം.
ഓണ്‍ലൈന്‍
എസ്ബിഐ
1. എസ്ബിഐ നെറ്റ് ബാങ്കിങ് ലോഗിന്‍ ചെയ്യുക.
2. ഇ-സര്‍വീസ്- ക്ലിക്ക് ചെയ്യുക.
3. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ക്ലിക്ക് ചെയ്യുക.
4. പര്‍ച്ചേസ്-ടാബില്‍ ക്ലിക്ക് ചെയ്യുക.
5. ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്-ക്ലിക്ക് ചെയ്ത് പ്രൊസീഡ് ചെയ്യുക.
6. സബ്‌സ്‌ക്രിപ്ഷന്‍ ക്വാണ്ടിറ്റി(വാങ്ങാനുദ്ദേശിക്കുന്ന ബോണ്ടുകളുടെ എണ്ണം നല്‍കുക. നോമിനിയുടെ വിവരങ്ങളും).
7. സബ്മിറ്റ് ചെയ്യുക.
8. ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക.
നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പുതിയ പേജില്‍ തുറന്നുവരും.
പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിക്ഷേപത്തിലെ ഒരു ഭാഗം സ്വര്‍ണത്തിലും നിക്ഷേപിക്കാം. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സ്വണത്തിന് മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിന്റെ 10-15ശതമാനംവരെ പ്രതിരോധ ആസ്തിയായ സ്വര്‍ണത്തില്‍ നിക്ഷേപമാകാം.
Content Highlights: Invest Now in Gold Bond: How to Apply Online?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..