റിപ്പോ ഉയര്‍ത്തി, പലിശയുംകൂടി: ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തില്‍ മാറ്റമില്ല


Money Desk

ആര്‍ബിഐ രണ്ടുതവണയായി റിപ്പോ നിരക്ക് 0.90ശതമാനമാണ് ഉയര്‍ത്തിയത്. അതിന് ആനുപാതികമായി ബാങ്കുകള്‍ വായ്പാ പലിശയും കൂട്ടി.

Photo: Gettyimages

ണപ്പെരുപ്പവും പലിശനിരക്കും ഉയര്‍ന്നിട്ടും സാധാരണക്കാരുടെ ആശ്രയമായ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലാണ് ഒടുവില്‍ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേയ്ക്ക് പലിശ താഴ്ത്തുകയാണ് അന്ന് ചെയ്തത്.

പിപിഎഫ് ഉള്‍പ്പടെയുള്ളവയുടെ പലിശ പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമാക്കുന്ന 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്ര ആദായം 7.40 ശതമാനത്തിലെത്തിയിട്ടും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഇതോടെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റി(എന്‍.എസ്.സി)ന്റെ പലിശ 6.8ശതമാനത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ 7.1ശതമാനത്തിലും തുടരും. മൂന്നുമാസം കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിനാണ് ഇനി പലിശ നിരക്കുകള്‍ പുതുക്കുക.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ രണ്ടുതവണയായി(മെയിലും ജൂണിലും)0.90ശതമാനം വര്‍ധനവരുത്തിയിരുന്നു. ഇതേതുടര്‍ന്ന് ബാങ്കുകള്‍ വായ്പാ പലിശ ഒരുശതമാനത്തിലേറെ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരുവര്‍ഷത്തെ നിക്ഷേപ പലിശ പരിമിതമായി ഉയര്‍ത്തി 5.30ശതമാനമാക്കി.

പലിശ നിരക്ക് പഴയതുതന്നെ നിലനിര്‍ത്തിയതോടെ, ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരെയാണ് ഏറെ ബാധിക്കുക. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലും മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികളിലും വിരമിച്ചശേഷം ലഭിച്ചതുക നിക്ഷേപിച്ചവര്‍ക്കും തീരുമാനം തിരിച്ചടിയാകും.

നിലവിലെ നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 5.5ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 7.4ശതമാനത്തില്‍ തുടരും.

നിരക്കുകള്‍ വിശദമായി അറിയാം:

PORD-Post Office Recurring Deposit, POTD-Post Office Time Deposit, POMIS-Post Office Monthly Income Scheme, SCSS-Senior Citizen Savings Scheme, NSC- National Savings Certificate, KVP-Kisan Vikas Patra, SSY-Sukanya Samriddhi Yojana, PMVVY-Pradhan Mantri Vaya Vandana Yojana.

സമ്പാദ്യ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാനും കൂടുതല്‍ നേട്ടമുണ്ടാക്കാനും, Click here

Content Highlights: Interest rates unchanged on small savings

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented