Photo:PTI
ബാങ്ക് നിക്ഷേപം മുതിര്‍ന്ന പൗരന്മാര്ക്കിടയില്മാത്രമല്ല, നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന, റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്ത എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ബാങ്കില്‍ പണമിട്ടാല്മതി, മറ്റ് സങ്കീര്‍ണതകളോ പ്രവര്‍ത്തന ഘടനയോ ഒന്നും പരിശോധിക്കേണ്ടതുമില്ല. അതുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ ഇപ്പോഴും ബാങ്ക് നിക്ഷേപത്തിനുതന്നെയാണ് പ്രഥമ പരിഗണന.
എല്ലാതുകയും എഫ്ഡിയില് മുടക്കുന്നതും നല്ലതല്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ വിലയിരുത്തി എത്രതുക എഫ്ഡിയില് വേണമെന്ന് കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 10 വര്‍ഷത്തിന് അപ്പുറമുള്ള കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എഫ്ഡിയിലെ നിക്ഷേപംകൊണ്ട് കഴിയണമെന്നില്ല. പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്നനേട്ടം ലഭിച്ചാല്‍മാത്രമെ സാമ്പത്തിക ലക്ഷ്യം വിചാരിച്ചതുപോലെ പൂര്ത്തിയാക്കാനാകൂ.
അതേസമയം, രണ്ടുവര്‍ഷത്തിനുള്ളില്‍ വിദേശ വിനോദയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ എഫ്ഡിയാകും ഉചിതം. അതായത് ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തേക്കാള്‍ അനുയോജ്യമായ പദ്ധതികള്‍ ഇല്ലെന്നുതന്നെ പറയാം. എഫ്ഡിയില് നിക്ഷേപിക്കുംമുമ്പ് വിവിധ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്ക് താരതമ്യംചെയ്യാം.
PRIVATE SECTOR BANKS
Bank FD interest rates(%) | ||||||
Bank | 1 to 2 years | 2 to 3 years | 3 to 5 years | |||
Axis Bank | 5.4 | 5.4 | 5.75 | |||
CSB Bank | 5 | 5.25 | 5.5 | |||
Dhanalaxmi Bank | 5.15 | 5.3 | 5.4 | |||
Federal Bank | 5.35 | 5.4 | 5.6 | |||
HDFC Bank | 5 | 5.2 | 5.45 | |||
ICICI Bank | 5 | 5.2 | 5.45 | |||
IDFC First Bank | 5.75 | 6 | 6.25 | |||
IndusInd Bank | 6.5 | 6.5 | 6.5 | |||
Kotak Bank | 5.2 | 5.45 | 5.5 | |||
Karur Vysya Bank | 5.5 | 5.65 | 5.9 | |||
South Indian Bank | 4.9 | 5.5 | 5.65 | |||
Yes Bank | 6 | 6.25 | 6.25 |
Bank FD interest rates(%) | ||||||
Bank | 1 to 2 years | 2 to 3 years | 3 to 5 years | |||
Bank of Baroda | 5.1 | 5.1 | 5.25 | |||
Bank of India | 5.05 | 5.05 | 5.05 | |||
Canara Bank | 5.15 | 5.45 | 5.55 | |||
Indian Bank | 5.1 | 5.2 | 5.25 | |||
Indian Overseas Bank | 5.2 | 5.45 | 5.45 | |||
PNB | 5 | 5.1 | 5.25 | |||
SBI | 5.2 | 5.45 | 5.5 | |||
UCO Bank | 5.1 | 5.1 | 5.3 | |||
Union Bank | 5.1 | 5.1 | 5.4 |
Bank FD interest rates(%) | ||||||
Bank | 1 to 2 years | 2 to 3 years | 3 to 5 years | |||
AU Small Finance Bank | 6.5 | 6.75 | 6.75 | |||
ESAF Small Finance Bank | 6.50 | 6.25 | 5.75 | |||
Fincare Small Finance Bank | 6 | 6.5 | 6.75 | |||
Ujjivan Small Finance Bank | 6.6 | 6.75 | 6.25 |
Content Highlights: Interest rates of different banks can be compared to benefit from fixed deposits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..