ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഒക്ടോബര്‍ മാസത്തോടെ വര്‍ധിക്കും. പ്രീമിയത്തില്‍ അഞ്ചുമുതല്‍ 20ശതമാനംവരെ വര്‍ധനവരുമെന്നാണ് വിലയിരുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഒക്ടോബറോടെയാണ് പരിഷ്‌കരിച്ച നിയമങ്ങള്‍ നിവലവില്‍വരിക. പുതിയ പോളിസികള്‍ക്കും നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോഴും പൊതുമാനദണ്ഡങ്ങള്‍ നിലവില്‍വരുന്നതോടെ നിരക്കില്‍ വര്‍ധനവരും.
പോളിസികളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച അവ്യക്തതകള്‍ ഒഴിവാക്കുന്നതിന് പരിധിയില്‍വരാത്ത രോഗങ്ങള്‍ വ്യക്തമാക്കണമെന്ന് ഐആര്‍ഡിഐ നിര്‍ദേശിച്ചിട്ടുണ്ട്. പോളിസി എടുക്കുന്നതിന് 48 മാസം മുമ്പുവരെയുള്ള രോഗങ്ങളാകും 'പ്രി എക്‌സിസ്റ്റിങ്' വിഭാഗത്തില്‍ ഉള്‍പ്പെടുക. പോളിസി എടുത്ത് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ വരുന്ന രോഗങ്ങളും ഈ വിഭാഗത്തില്‍തന്നെയാകും ഉള്‍പ്പെുടത്തുക.
മാനസിക സമ്മര്‍ദം ഉള്‍പ്പടെയുള്ള മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനിമുതല്‍ പോളിസികളുടെ ഭാഗമാകും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രചാരംനേടിയ ടെലി മെഡിസിന്‍ വഴിയുള്ള ചികിത്സയും പോളിസികളില്‍ ഉള്‍പ്പെടും.
Health insurance premiums set to increase from next month