തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.
2021 ജനുവരി ഒന്നിനുശേഷമാകും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. അതിനുമുന്നോടിയായി ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനുമുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക.
2017 മുതല്‍ പുതിയ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. വാഹന ഡീലര്‍മാര്‍ വഴിയാണ് ഇത് നല്‍കിവരുന്നത്.
ടോള്‍ പ്ലാസകളില്‍ ക്യൂ നിന്ന് പണം നല്‍കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണിത്.
ഫാസ്ടാഗ് ഉള്ള വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ടോള്‍തുക തനിയെ ഈടാക്കുകയാണ് ചെയ്യുക.
FASTag mandatory for buying third party vehicle insurance