Photo: Gettyimages
ഈയിടെയാണ് ബന്ധുകൂടിയായ ഒരു ഇൻഷുറൻസ് ഏജന്റ് ഗ്യാരണ്ടീഡ് പ്ലാനിൽ നിക്ഷേപിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ വിവരണംകേട്ടപ്പോൾ മികച്ച പദ്ധതിയായാണ് തോന്നിയത്. മ്യൂച്വൽ ഫണ്ടിന് പകരമായി ഈ പ്ലാൻ നിക്ഷേപത്തിനായി പരിഗണിക്കാമോ?
വിനോദ് കുമാർ, മണ്ണുത്തി
കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിരക്ഷ ഉറപ്പുവരുത്തുന്ന പ്ലാൻ കണ്ടെത്താൻ ശ്രമിക്കണം. കുറഞ്ഞ വാർഷിക പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ലഭിക്കാൻ ടേം പ്ലാനിൽ ചേരുകയാകും നല്ലത്.
ഇവിടെ താങ്കൾ പരാമർശിച്ചത് എൻഡോവ്‌മെന്റ് പ്ലാനിന് സമാനമായ ഒന്നാണ്. മണിബാക്ക്, എൻഡോവ്‌മെന്റ് പ്ലാനുകൾ നിക്ഷേപത്തിനായി പരിഗണിക്കാതിരിക്കുന്നതാണ് ഉചിതം. ആവശ്യത്തിന് പരിരക്ഷയോ മികച്ച ആദായമോ അതിൽനിന്ന് ലഭിക്കില്ല. ഇൻഷുറൻസും നിക്ഷേപവുമായി കൂട്ടികലർത്തുന്നത് നല്ലതല്ലെന്ന് പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്.
ഭാവിയെ ആവശ്യത്തിന് പരമാവധി സമ്പത്തുണ്ടാക്കുകയെന്നതാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവധിക്കനുസരിച്ചായിരിക്കണം എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഹ്രസ്വകാലയളവിലേയ്ക്കാണെങ്കിൽ ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം. ദീർഘകാല ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംനേടാം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..