ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു.
ആർ.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നൽകുന്നത്.
ശനിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിന് അനുമതി നൽകിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.
പരിരക്ഷ ഉയർത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കിൽ ബാങ്കുകൾ പ്രീമിയം അടയ്ക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..