ന്യൂഡല്‍ഹി: അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭിക്കാന്‍ അധികം  കാത്തിരിക്കേണ്ടിവരില്ല. 

പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുവര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ വകുപ്പ് ഉടനെ നടപ്പാക്കും. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തികവര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനമാണ് വര്‍ധന. 6.08 കോടി പേരാണ് ഇത്തവണ റിട്ടേണ്‍ നല്‍കിയത്. 

content highlight: you could get PAN card in 4 hours