ദായനികുതി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തിയാല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും വിധിച്ചേക്കാം. 

ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. 

ആദായ നികുതി അടയ്ക്കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തിയാല്‍ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുകക. ഒഴിവാക്കാന്‍ ശ്രമിച്ച തുക 25ലക്ഷത്തിലേറെയാണെങ്കില്‍ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതല്‍ കൂടിയത് ഏഴുവര്‍ഷംവരെയാണ് തടവ്. പിഴയും നല്‍കേണ്ടിവരും.

25 ലക്ഷം രൂപയ്ക്കുതാഴെയാണെങ്കില്‍ മൂന്നുമാസംമുതല്‍ രണ്ടുവര്‍ഷംവരെയാണ് തടവുശിക്ഷ. പിഴയും നല്‍കണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നുമാസംമുതല്‍ രണ്ടുവര്‍ഷംവരെ അധിക തടവും അനുഭവിക്കേണ്ടിവരും. കോടതി നിര്‍ദേശിക്കുന്ന പിഴയും ബാധകമാണ്. 

നികുതി ഒഴിവാക്കാന്‍ തെറ്റായ വിവരമോ രേഖകളോ നല്‍കിയാല്‍ ബോധപൂര്‍വമായ നീക്കമായി വിലയിരുത്തും.