ദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും.  

എസ്‌ക്‌ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്യുക. 

ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 

എക്‌സ്‌ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക. 

സെക്യൂരീറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. 

ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽനിന്നുളള മൂലധനനേട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഈവർഷമാദ്യംതന്നെ ബന്ധപ്പെട്ടവരോട് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ലാഭവിഹിതം നൽകയിത് സംബന്ധിച്ച് കമ്പനികളും വിതരണംചെയ്ത പലിശ സംബന്ധിച്ച് ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയും ഇതുപ്രകാരം വിവരങ്ങൾ കൈമാറുന്നുണ്ട്. 

പ്രവർത്തനം ഇങ്ങനെ: 

  • ഓഹരി നിക്ഷേപകരുടെ ഇടപാട് വിവരങ്ങൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ സൂക്ഷിക്കുന്നു.
  • പാൻ അടിസ്ഥാനമാക്കി ഇടപാടിന്റെ വിവരങ്ങൾ പോർട്ടലിന് കൈമാറുന്നു.
  • എക്‌സ്‌ചേഞ്ചുകളുടെ ഡാറ്റബെയ്‌സും ഇ-ഫയലിങ് പോർട്ടുലമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. 
  • ലഭിച്ചവിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മ പരിശോധന നടത്തുന്നു. 
  • പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുന്നു.