ന്യൂഡല്‍ഹി: പാന്‍ എടുത്തിട്ടുള്ള 6.83 ലക്ഷം കമ്പനികള്‍ കഴിഞ്ഞ തവണ ആദായ നികുതി റിട്ടേണ്‍ നല്‍കിയില്ല.

അഞ്ച് വര്‍ഷത്തിനിടെ ഇത്തരം കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012-13 അസസ്‌മെന്റ് വര്‍ഷത്തില്‍ 4.09 ലക്ഷം കമ്പനികളാണ് റിട്ടേണ്‍ നല്‍കാതിരുന്നത്. 2013-14 വര്‍ഷത്തില്‍ ഇത് 4.60 ലക്ഷമായി. 

2014-15 വര്‍ഷത്തിലാകട്ടെ 5.73 ലക്ഷം കമ്പനികളാണ് റിട്ടേണ്‍ നല്‍കാതിരുന്നത്. 

ഡല്‍ഹിയിലാണ് ഇത്തരം കമ്പനികള്‍ കൂടുതലുള്ളത്. 2016-17 അസസ്‌മെന്റ് വര്‍ഷത്തില്‍ ഡല്‍ഹിയിലെ 1.44 ലക്ഷം കമ്പനികളാണ് പാനുണ്ടായിട്ടും റിട്ടേണ്‍ നല്‍കാത്തത്. മുംബൈയില്‍ 94,155 കമ്പനികളും റിട്ടേണ്‍ നല്‍കിയിട്ടില്ല. 

തമിഴ്‌നാട്ടില്‍ 63,567 കമ്പനികളാണ് റിട്ടേണ്‍ നല്‍കാത്തത്. പശ്ചിതമബംഗാളും സിക്കിമും തൊട്ടുപിന്നിലുണ്ട്.