ളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആദായ നികുതി ഇ ഫയലിങ് പോർട്ടർ ഐടി വകുപ്പ് പുറത്തിറക്കുന്നു. വൈകാതെ മൊബൈൽ ആപ്പും നികുതിദായകർക്കായി ലഭ്യമാക്കും.

ജൂൺ എഴിന് പുതിയ പോർട്ടൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വെബ്‌സൈറ്റായ www.incometaxindiaefiling.gov.in ജൂൺ ഒന്നുമുതൽ ആറുവരെ ലഭ്യമാകില്ല. www.incometax.gov.in -എന്നായിരിക്കും പുതിയ പോർട്ടലിന്റെ പേര്. 

സവിശേഷതകൾ അറിയാം

  1. പുതിയ പോർട്ടലിലെ എല്ലാ സവിശേഷതകളും മൊബൈൽ ആപ്പിലുമുണ്ടാകും. പോർട്ടൽ ലഭ്യമായതിനുശേഷമാകും ആപ്പ് പുറത്തിറക്കുക.
  2. റീഫണ്ട് വേഗംനൽകുന്നതിന്റെ ഭാഗമായി റിട്ടേണുകൾ വേഗത്തിൽ പ്രൊസസ് ചെയ്യാൻ പോർട്ടിലിൽതന്നെ സൗകര്യമുണ്ടാകും. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തീർപ്പാക്കാത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഡാഷ്‌ബോർഡിൽ പ്രദർശിപ്പിക്കും. 
  3. ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതി സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും.
  4. കോൾ സെന്റർ, ടൂട്ടോറിയലുകൾ, വീഡിയോകൾ, ചാറ്റ്‌ബോട്ട്, തത്സമയ സംശയനിവാരണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും.
  5. എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ഉണ്ടാകും. 
  6. ഐടിആർ ഫയൽ ചെയ്യൽ മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും. 
  7. റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പോർട്ടലിലുണ്ടാകും.