ദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ആറുവരെ നിലവിലുള്ള പോർട്ടൽ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. 

പുതിയ സൈറ്റിലേയ്ക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആറുദിവസം വകുപ്പിലെ ഉദ്യോഗസ്ഥർക്കോ നികുതി ദായകർക്കോ സൈറ്റിൽ കയറാനാകില്ല. 

പരാതികൾ കേൾക്കുന്നതും പരിഹരിക്കുന്നതും ജൂൺ 10നുശേഷമേ ഉണ്ടാകൂ. നേരത്തെ നിശ്ചയിച്ചിട്ടുള്ളവ ജൂൺ 10നുശേഷമുള്ള തിയതിയിലേയ്ക്ക് മാറ്റണമന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും മറ്റ് നികുതി വിവരങ്ങൾ അറിയുന്നതിനുമണ് ഈ ഫയലിങ് പോർട്ടൽ നികുതിദായകർ ഉപയോഗിക്കുന്നത്.  

New income tax e-filing portal to be launched from June 7