ഷ്ടത്തിലോ ലാഭത്തിലോ മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍ എന്നിവ വിറ്റിട്ടുണ്ടെങ്കില്‍ ആവിവരം ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴാണ് ഇടപാടുകളുടെ വിശദാംശങ്ങള്‍ റിട്ടേണ്‍ ഫോമില്‍ കാണിക്കേണ്ടത്. 

അന്താരാഷ്ട്ര സെക്യൂരീറ്റീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(ഐസിഎന്‍), ഓഹരിയുടെയോ മ്യൂച്വല്‍ ഫണ്ടിന്റെയോ പേര്, എണ്ണം, വിറ്റവിലയും വാങ്ങിയവിലയും തുടങ്ങിയവയാണ് നല്‍കേണ്ടത്. വകുപ്പ് 112 എ പ്രകാരമാണ് മൂലധന നേട്ടത്തിന്റെയോ നഷ്ടത്തിന്റെയോ വിശദാംശങ്ങള്‍ നല്‍കേണ്ടത്. ഓരോ ഇടപാടിന്റെയും വിവരങ്ങള്‍ കാണിക്കേണ്ടിവരും. 

ഓഹരിയില്‍നിന്നും മ്യൂച്വല്‍ ഫണ്ടില്‍നിന്നുമുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതിയില്ല. ഒരു ലക്ഷത്തിനുമുകളിലുള്ള മൂലധന നേട്ടത്തിന് 15ശതമാനമാണ് നികുതി നല്‍കേണ്ടത്. ദീര്‍ഘകല മൂലധന നേട്ടനികുതി പ്രകാരമാണിത്. ഒരുവര്‍ഷത്തിനുള്ളില്‍ വാങ്ങലും വില്‍ക്കലും നടന്നിട്ടുണ്ടെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ടത്തിന് ഒരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് നികുതി നല്‍കാന്‍ ബാധ്യതയുണ്ട്. 

2018 ജനുവരി 31നുമുമ്പ് വാങ്ങിയ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഇളവുകളുണ്ട്. ഭാവിയില്‍ ഇതുലഭിക്കണമമെങ്കില്‍ അതിനുമുമ്പ് നിക്ഷേപംനടത്തിയതിന്റെ വിവരങ്ങളും ജനുവരി 31ലെ മൂല്യവും റിട്ടേണില്‍ കാണിക്കണം.  

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഇടപാടുകള്‍ വെളിപ്പെടുത്താത്ത നികുതിദായകരെ തിരിച്ചറിയുകയെന്നതാണ് ഈ പദ്ധതിയിലൂടെ ആദായിനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. 

നികുതിദായകന്‍ നല്‍കുന്ന വിവരങ്ങള്‍ക്കൊപ്പം വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന നികുതി, ഉറവിടത്തില്‍നിന്ന് ശേഖരിച്ച നികുതി, സാമ്പത്തിക ഇടപാടുകള്‍ സമ്പന്ധിച്ച സ്റ്റേറ്റുമെന്റുകള്‍ എന്നിവ ആദായ നികുതി വകുപ്പ് പരിശോധിക്കും. 

നികുതിദായകന്‍ നല്‍കുന്ന വിവരങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ പൊരുത്തക്കേടുണ്ടെങ്കില്‍ ഏതെങ്കിലുംതരത്തില്‍ നടത്തിയിട്ടുള്ള നികുതിവെട്ടിപ്പ് കണ്ടെത്താന്‍ കഴിയും. മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും പുതിയതായി നിരവധി നിക്ഷേപകരെത്തിയതോടെ ഇവയില്‍നിന്നുള്ള  നേട്ടം നികുതിദായകന്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 

മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍നിന്നോ ഓഹരി ബ്രോക്കിങ് ഹൗസുകളില്‍നിന്നോ ലഭിക്കുന്ന വിശദാംശങ്ങള്‍ അതേ ഫോര്‍മാറ്റില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയില്ല. ഓരോ ഇടപാടിന്റെയും വിവരങ്ങള്‍ ചേര്‍ക്കുകതന്നെവേണം. 

നികുതിദായകര്‍ ചെയ്യേണ്ടത്
മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പോര്‍ട്ടലുകളും ബ്രോക്കറേജ് ഹൗസുകളും സാമ്പത്തികവര്‍ഷത്തെ ഹ്രസ്വകാല, ദീര്‍ഘകാല മൂലധനനേട്ടങ്ങളുടെ വിശദമായ സ്റ്റേറ്റുമെന്റ് നല്‍കാറുണ്ട്. വാങ്ങിയതും വിറ്റതുമായ തിയതികളും ചെലവും അനുസരിച്ച് ഇടപാടുതിരിച്ച് വിശദാംശങ്ങള്‍ അതിലൂടെ ലഭിക്കും. നേരിട്ട് നിക്ഷേപിക്കുന്നവര്‍ ഫണ്ട് ഹൗസുകള്‍ നല്‍കുന്ന സ്റ്റേറ്റുമെന്റ് പരിശോധിച്ച് റീട്ടേണില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 

2019-20 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി നവംബര്‍ 30ആണ്. 

Investors are required to provide details of each transaction on the income tax return