ന്യൂഡല്‍ഹി: പുതിയ നികുതി സ്ലാബിലേയ്ക്ക് മാറിയവര്‍ക്ക് ആവശ്യമെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പഴയതിലേയ്ക്ക് തിരിച്ചുവരാമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പിസി മോഡി വ്യക്തമാക്കി.

പുതിയതിലേയ്ക്ക് മാറിയവര്‍ക്ക് ഭാവിയില്‍ അതില്‍തന്നെ തുടരേണ്ടിവരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ വിശദീകരണം.

എന്നാല്‍ വ്യാപാരികള്‍ക്ക് ഇങ്ങനെ മാറാനുള്ള അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഫെബ്രവരി ഒന്നിന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ ആദായനികുതി സ്ലാബുകള്‍ പ്രഖ്യാപിച്ചത്. 

സാമ്പത്തിക വര്‍ഷം നികുതി ആനുകൂല്യങ്ങള്‍ക്കുള്ള നിക്ഷേപം നടത്തിയവര്‍ക്ക് വേണമെങ്കില്‍ പഴയതില്‍ തുടരാന്‍ അവസരമുണ്ട്. മറിച്ചുമാകാം. പിന്നീട് പഴയതിലേയ്‌ക്കോ പുതിയതിലേയ്‌ക്കോ മാറുന്നതിനും തടസ്സമില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

നികുതിയിളവുകളും കിഴിവുകളും ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കി നികുതി ഘടന ലളിതമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

Individuals can switch tax regime every year