ടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദായ നികുതിയളവുകള്‍ പ്രയോജനപ്പെടുത്താന്‍ ഇനി മൂന്നുമാസംമാത്രം. 2021 മാര്‍ച്ച് 31വരെയുള്ള നിക്ഷേപങ്ങളാണ് ഇതിനായി പരിഗണിക്കുക. നികുതി ബാധ്യത കണക്കാക്കി ഇപ്പോള്‍തന്നെ അതിന് തയ്യാറെടുക്കാം. 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നേടാം. എന്‍പിഎസില്‍ നിക്ഷേപം നടത്തി 50,000 രൂപ അധിക ആനുകൂല്യവും പ്രയോജനപ്പെടുത്താം. 

വിവിധ വകുപ്പുകളിലായി നികുതിയിളവ് നേടാനുള്ള വഴികള്‍

ആദായ നികുതി ഇളവ് ലഭിക്കാന്‍ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താം

Section 80C
1,50,000 രൂപ

  • ഇ.പി.എഫ്-വി.പി.എഫ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്.
  • പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
  • സുകന്യ സമൃദ്ധി അക്കൗണ്ട്.
  • എന്‍.എസ്.സി-നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്.
  • എസ്.സി.എസ്.എസ്-സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.
  • 5 വര്‍ഷ ടാക്‌സ് സേവിങ് എഫ്.ഡി.
  • ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം.
  • ഇ.എല്‍.എസ്.എസ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം.
  • ഭവനവായ്പ: മുതലിലേയ്ക്കുള്ള അടവ്.
  • കുട്ടികളുടെ ട്യൂഷന്‍ ഫീസ്.

 

Section 80CCD(1B)
എന്‍.പി.എസ്
50,000 രൂപ

 

Section 80D
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
25,000 രൂപ(60 വയസ്സിന് താഴെയെങ്കില്‍)
50,000 രൂപ (60 വയസ്സിന് മുകളിലാണെങ്കില്‍)

 

Section 24
ഭവനവായ്പ പലിശ
2 ലക്ഷം രൂപവരെ

 

Section 80E
വിദ്യാഭ്യാസ വായ്പയുടെ പലിശ

 

Section 80DDB
ഗുരുതര അസുഖങ്ങള്‍ക്കുള്ള ചികിത്സ
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപവരെ
മറ്റുള്ളവര്‍ക്ക് 40,000 രൂപവരെ

 

Section 80U
ഭിന്നശേഷിക്കാരായ നികുതിദായകര്‍ക്ക്
40ശതമാനത്തന് മുകളിലാണെങ്കില്‍ 75,000 രൂപ
80ശതമാനത്തിന് മുകളിലാണെങ്കില്‍ 1.25 ലക്ഷം രൂപ

 

Section 80G
ചാരിറ്റി സ്ഥാപനങ്ങള്‍ക്കുള്ള സംഭാവന. 

 

Section 80GGC
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന.

 

Section 80GGA
ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള സംഭാവന.

 

Section 80GG
ശമ്പളത്തില്‍ എച്ച്ആര്‍എ ലഭിക്കാത്തവര്‍ക്കുള്ള വീട്ടുവാടക ആനുകൂല്യം.