ന്യൂഡൽഹി: പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇല്ലാത്തതിനാൽ ആധാർ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്ന നികുതിദായകന് അപേക്ഷിക്കാതെതന്നെ ആദായനികുതിവകുപ്പ് പാൻ നൽകും.

ഇതിനായി രേഖകളൊന്നും നൽകേണ്ടതില്ല. നികുതിദായകന്റെ വിവരങ്ങൾ സവിശേഷ തിരിച്ചറിയൽ അതോറ്റിയിൽനിന്ന് വകുപ്പ് ശേഖരിക്കും. ഇതുസംബന്ധിച്ച ചട്ടം ഞായറാഴ്ച നിലവിൽവന്നു.

പാൻ ഇല്ലാത്തവരെ ആധാർ ഉപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ അനുവദിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.