ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിയേക്കും.

നിലവില്‍ ജൂലായ് 31 ആണ് ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതായിരുന്നു അതിലൊന്ന്. നിലവില്‍ 50 ശതമാനത്തോളം നികുതി ദായകര്‍മാത്രമാണ് പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം. 

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുതിയതായി നടപ്പാക്കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തിരിക്കിലുമാണ്.

വെള്ളപ്പൊക്കം ബാധിച്ച അസം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.