ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ സൈറ്റുകളാണ് നികുതി കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചത്.

അതില്‍ പലതും സങ്കീര്‍ണവും തെറ്റുകള്‍ നിറഞ്ഞതുമായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച് ആദായനികുതി വകുപ്പുതന്നെ ആദായനികുതി കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി. 

ഇന്‍കംടാക്‌സ് ഇ ഫയലിങ് സൈറ്റിലാണ് പുതിയ നികുതി കാല്‍ക്കുലേറ്ററുള്ളത്. അതില്‍ പഴയ നികുതി ഘടന തുടരുന്നവര്‍ക്കും പുതിയത് സ്വീകരിക്കുന്നവര്‍ക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാന്‍ കഴിയും. 

60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളില്‍ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാര്‍ക്കും നികുതി കണക്കാക്കാന്‍ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉള്‍പ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയില്‍ ഇവയൊന്നുമുള്‍പ്പെടുത്താതെയും നികുതി കണക്കാക്കാന്‍ കഴിയും. 

Income tax dept launches e-calculator to compare due tax under new, old regime