കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവ ചെയ്യുന്നവര്‍ക്ക് ആദായനികുതി 80ജി പ്രകാരം 100ശതമാനം ഇളവ് ലഭിക്കും.
പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് നല്‍കുന്നതുകയക്കാണ് ഈയിളവ്. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30വരെ നല്‍കുന്ന തുകയ്ക്ക് 2019-20 സാമ്പത്തികവര്‍ഷത്തില്‍ ഇളവുനേടാം. അതല്ലെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ(2020-21) ഇളവിനായും പരിഗണിക്കും.
Taxation and Other Laws (Relaxation of Certain Provisions) Ordinance, 2020 issued today.#IndiaFightsCorona#StayAtHome#StaySafe pic.twitter.com/usw9QKAXdI
— Income Tax India (@IncomeTaxIndia) March 31, 2020
നല്‍കുന്ന സംഭവാനയ്ക്ക് പരിധിയില്ലാത്ത ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. എത്രതുക നല്‍കുന്നുവോ അതിന് 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കുമെന്നുചുരുക്കം.
2019-20 സാമ്പത്തിക വര്‍ഷത്തെയ്ക്ക് നികുതിയിളവിനുള്ള നിക്ഷേപങ്ങളുംമറ്റും ഇതിനകം പലരും നടത്തിയിട്ടുണ്ടെങ്കിലും സംഭാവയ്ക്കുകൂടി ജൂണ്‍ 30വരെ ഇളവ് അനുവദിച്ചത് ആദായനികുതി ദായകര്‍ക്ക് നേട്ടമാണ്.