ന്യൂഡല്‍ഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ ആകെ മൂന്നുപേര്‍. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 

എന്നാല്‍, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങള്‍ വകുപ്പ് പുറത്തുവിട്ടിട്ടില്ല.

മറ്റ് വിവരങ്ങള്‍

  1. ഒരുവരുമാനമില്ലാത്തവരും റിട്ടേണ്‍ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. 
  2. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയില്‍ വരുമാനമുള്ളവര്‍ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 
  3. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയില്‍ ശമ്പള വരുമാനമുള്ളവര്‍ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്.
  4. വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, കമ്പനികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 19 ശമതാനമാണ് വര്‍ധന. 
  5. 5.52 കോടി വ്യക്തികള്‍, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങള്‍, 12.69 ലക്ഷം സ്ഥാപനങ്ങള്‍, 8.41 ലക്ഷം കമ്പനികള്‍ എന്നിങ്ങനെയാണ് റിട്ടേണ്‍  ഫയല്‍ ചെയ്തവരുടെ കണക്കുകള്‍.