ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.

2021-22 സാമ്പത്തികവർഷത്തെ സൂചിക 317 ആണ്. മുൻവർഷത്തെ സിഐഐ 301 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്‌കരിക്കുന്നത്.

വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം വിൽപന നടത്തുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്. 

2022 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2022-23 അസ്സസ്മെന്റ് വർഷത്തേയ്ക്കും തുടർന്നുള്ള വർഷങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. 

സൂചികയെക്കുറിച്ച് അറിയാം
ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്. ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. 

CII numbers since 2001-02
സാമ്പത്തികവര്‍ഷം  സിഐഐ നമ്പര്‍
2021-22 317
2020-21 301
2019-20 289
2018-19 280
2017-18 272
2016-17  264
2015-16  254
2014-15  240
2013-14  220
2012-13  200
2011-12  184
2010-11  167
2009-10  148
2007-08  129
2006-07  122
2005-06  117
2004-05  113
2003-04 109
2002-03  105
2001-02  100

താഴെപ്പറയുന്ന രീതിയില്‍ ഇത് കണക്കാക്കാം

cost inflation