2018-19 സാമ്പത്തിക വര്‍ഷത്തെ വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30ലേയ്ക്കുനീട്ടി. നേരത്തെ ജൂലായ് 31ആയിരുന്നു അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്. 

പ്രത്യക്ഷ നികതി ബോര്‍ഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. 2020-21 അസസ്മന്റ് വര്‍ഷത്തില്‍ ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി ഫയല്‍ ചെയ്യേണ്ട തിയതി നവംബര്‍ 30ആണ്. അതിനുമുമ്പായി മുന്‍കൂര്‍ നികുതി അടച്ചാല്‍മതിയാകും. 

2020 ഏപ്രില്‍ ഒന്നിന് ഒരുലക്ഷം രൂപവരെയാണ് നികുതി അടയ്‌ക്കേണ്ടിയിരുന്നതെങ്കിലാണ് ഇത് ബാധകം. ഒരുലക്ഷം രൂപയില്‍കൂടുതല്‍ നികുതി അടയ്കകാനുണ്ടെങ്കില്‍ പലിശ നല്‍കണ്ടിവരുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.