ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ.
പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക.
പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.
അതുകൊണ്ട് പാന്‍ നമ്പര്‍ നല്‍കാത്തവര്‍ ആധാര്‍ നമ്പര്‍ തെറ്റാതെതന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരും.
1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയായിരിക്കും പഴി അടയ്‌ക്കേണ്ടിവരിക.
Aadhaar card holders may be fined ₹10,000