ഡിസംബര്‍ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.75 കോടി പേര്‍. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. 

ഐടിആര്‍-1 ഫയല്‍ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേര്‍ ഐടിആര്‍-4ഉം 43.18 ലക്ഷംപേര്‍ ഐടിആര്‍-3യും ഫയല്‍ ചെയ്തു. 

വ്യക്തിഗത നികുതിദായകര്‍ക്ക് റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവര്‍ക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. 

കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് തിയതി ജൂലായ് 31ല്‍നിന്ന് നീട്ടിനല്‍കിയത്. ആദ്യം ഒക്ടോബര്‍ 31ലേയ്ക്കും പിന്നീട് ഡിസംബര്‍ 31ലേയ്ക്കും തിയതി നീട്ടുകയായിരുന്നു. ഇതിനുമുമ്പത്തെ സാമ്പത്തിക വര്‍ഷം മൊത്തം 5.65 കോടി പേരാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. 

3.75 crore ITRs filed for 2019-20 fiscal till December 21