ചിത്രീകരണം |മാതൃഭൂമി
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം അടുത്തുവരുന്നു. മിക്കവാറും വര്‍ഷങ്ങളില്‍ തിയതിനീട്ടിനല്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ പരമാവധി കിഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. തിരക്കിട്ട് ഫയല്‍ ചെയ്യുന്നവര്‍ ഇക്കാര്യം വിട്ടുപോകാതെ ശ്രദ്ധിക്കുക. കഴിവുകള്‍ പ്രയോജനപ്പെടുത്താതെ ഇതിനകം റിട്ടേണ്‍ നല്‍കിയവര്‍ക്ക് റിവൈസ്ഡ് റിട്ടേണ്‍ നല്‍കാനും അവസരമുണ്ട്.
ഈ സാഹചര്യത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത കിഴിവുകളെക്കുറിച്ചറിയാം.
വകുപ്പ് 24: പുതിയ വീട് വെയ്ക്കാന്‍ സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ എടുത്ത ഭവനവായ്പയുടെ പലിശയ്ക്ക് ഇളവ് അവകാശപ്പെടാം.
വകുപ്പ് 80ഡി: ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മുതിര്‍ന്ന പൗരന്മാരായ അച്ഛനമ്മമാരുടെ മെഡിക്കല്‍ ബില്ലുകള്‍ക്ക് 50,000 രൂപവരെ കിഴിവ് ലഭിക്കും. ഈ വകുപ്പില്‍തന്നെ ആരോഗ്യ പരിശോധനയ്ക്ക് 5000 രൂപവരെ ഇളവ് ലഭിക്കും. ജീവിത പങ്കാളി, ആശ്രിതരായ കുട്ടികള്‍ എന്നിവരുള്‍പ്പെട്ട കുടുംബത്തിനാണ് ഈ ആനുകൂല്യം.
വകുപ്പ് 80ജിജി: തൊഴിലുടമയില്‍നിന്ന് വീട്ടുവാടക അലവന്‍സ്(എച്ച്ആര്‍എ) ലഭിച്ചിട്ടില്ലെങ്കില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 60,000 രൂപവരെ കിഴിവ് അവകാശപ്പെടാം.
വകുപ്പ് 80ഡിഡിബി: നിര്‍ദിഷ്ട രോഗങ്ങള്‍ ബാധിച്ച ആശ്രിതരുടെ ചികിത്സക്കായി 40,000 രൂപയുടെ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80യു/80ഡിഡി: 80 യു പ്രകാരം ഭിന്നശേഷിക്കാരായ നികുതിദായകര്‍ക്ക് 75,000 രൂപ മുതല്‍ 1.25 ലക്ഷം രൂപവരെ ഇളവ് നേടാം. 80ഡിഡി വകുപ്പിലെ ആനുകൂല്യം ഭിന്നശേഷിക്കാരായ ആശ്രിതരുണ്ടെങ്കിലും ലഭിക്കും.
വകുപ്പ് 80സി/സിസിഡി: 80സി പ്രകാരമുള്ള നിക്ഷേപത്തിന് 1.50 ലക്ഷം രൂപയ്ക്കും അതിനുപുറമെ എന്‍പിഎസിലെ നിക്ഷേപത്തിന് 50,000 രൂപയ്ക്കും കിഴിവ് ലഭിക്കും.
വകുപ്പ് 80സി/24: ജോയിന്റായി ഭവനവായ്പയെടുത്തവരാണെങ്കില് പരമാവധി ഇളവുനേടാം. ഓരോരുത്തര്‍ക്കും 80സി പ്രകാരം വായ്പയുടെ മുതലിലേയ്ക്ക് അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയും 24 വകുപ്പ് പ്രകാരം പലിശയിനത്തില്‍ നല്കുന്ന രണ്ട് ലക്ഷംരൂപവരെയ്ക്കും കിഴിവ് ലഭിക്കും.
Also Read
വകുപ്പ് 80ജി: രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സംഘടനകള്‍ക്കോ എന്‍ജിഒകള്‍ക്കോ നല്കുന്ന സംഭാവനകള്‍ക്കും ഉപാധികളോടെ കിഴിവ് അവകാശപ്പെടാം.
മൂലധനനേട്ടം: ഹ്രസ്വ-ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് നഷ്ടവുമായി കിഴിച്ചശേഷം നികുതി നല്‍കിയാല്‍മതി. മുന്‍വര്‍ഷങ്ങളിലെ നഷ്ടവും ഇതിനായി പരിഗണിക്കും. ഈവര്ഷമോ അടുത്തവര്ഷങ്ങളിലോ നികുതി ലാഭിക്കുന്നതിന് ഈ കിഴിവ് പ്രയോജനപ്പെടുത്താം.
antony@mpp.co.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..