Photo: Gettyimages
വിരമിച്ചശേഷം മികച്ച ആദായവും പെന്‍ഷനും വാഗ്ദാനം ചെയ്യുന്നതില്‍ എന്‍പിഎസ് തന്നെയാണ് ഒരുപടി മുന്നില്‍. ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ മിക്കവാറും ഫണ്ട് മാനേജര്‍മാര്‍ ഇരട്ടയക്ക ആദായം നല്‍കിയതായി കാണാം.
എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ ഫണ്ട് ആണ് ഉയര്‍ന്ന ആദായം നല്‍കിയവരില്‍ മുന്നില്‍. പ്രവര്‍ത്തനം തുടങ്ങിയ 2013 ഓഗസ്റ്റ് ഒന്നു മുതലുള്ള കണക്കെടുത്താല്‍ എച്ച്ഡിഎഫ്‌സി 14.14 ശതമാനം ആദായമാണ് ഇക്വിറ്റി സ്‌കീമില്‍ നല്‍കിയത്. 2009 മെയ് 15ന് ആരംഭിച്ച എസ്ബിഐ പെന്‍ഷന്‍ ഫണ്ട് 10.43ശതമാനവും റിട്ടേണ്‍ നല്‍കിയതായി കാണുന്നു. എല്‍ഐസി, ഐസിഐസിഐഐ, കൊട്ടക്, ബിര്‍ള തുടങ്ങി എന്‍പിഎസിലെ എല്ലാ ഫണ്ട് മാനേജര്‍മാരും ഇരട്ടയക്ക ആദായം നല്‍കിയിട്ടുണ്ട്.
കോര്‍പറേറ്റ് ബോണ്ടുകളിലെ നിക്ഷേപത്തില്‍നിന്നാകട്ടെ 8.43 ശതമാനം മുതല്‍ 9.72 ശതമാനംവരെ ആദായം നല്‍കി. സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ സ്‌കീമില്‍ ഒമ്പത് മുതല്‍ 10 ശതമാനം വരെയാണ് റിട്ടേണ്‍.

നിക്ഷേപകര്‍ക്ക് അനുയോജ്യമായ സ്‌കീമുകള്‍ തിരഞ്ഞെടുക്കാന്‍ എന്‍പിഎസില്‍ കഴിയും. ഇക്വിറ്റി(ഇ), സര്‍ക്കാര്‍ കടപ്പത്രം(ജി), കോര്‍പറേറ്റ് ബോണ്ട്(സി) എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരമുണ്ട്. ഇക്വിറ്റി സ്‌കീമാണ് തിഞ്ഞെടുക്കുന്നതെങ്കില്‍ പരമാവധി 75ശതമാനം ഓഹരികളിലും ബാക്കിയുള്ള 25 ശതമാനം മറ്റ് നിക്ഷേപ പദ്ധതികളിലുമായി ക്രമീകരിച്ചാല്‍ ദീര്‍ഘകാലയളവില്‍ മികച്ച റിട്ടേണ്‍ നേടാം.
എത്ര രൂപ പെന്‍ഷന്‍ ലഭിക്കും?
30 വയസ്സുള്ള ഒരാള്‍ പ്രതിമാസം 5,000 രൂപ എന്‍പിഎസിലെ ഇ-സ്‌കീമില്‍ നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ 1.77 കോടി രൂപ സമാഹരിക്കാന്‍ കഴിയും. ഇതിലെ 40 ശതമാനം തുക ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 35,300 രൂപ പെന്‍ഷന്‍ ലഭിക്കും. ബാക്കിയുള്ള 1.06 കോടി രൂപ അപ്പോഴത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയോ സ്ഥിര വരുമാനത്തിനായി മറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുകയോ ചെയ്യാം. മൊത്തം തുകയും പെന്‍ഷനുവേണ്ടി ആന്വിറ്റിയില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 88,250 രൂപയാണ് ലഭിക്കുക. 12 ശതമാനം ആദായ പ്രകാരമാണ് തുക കണക്കാക്കിയിട്ടുള്ളത്.
10,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍ 3.53 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിയുക. ഇതിലെ 40 ശതമാനം തുക പെന്‍ഷന്‍ ലഭിക്കാനായി ആന്വിറ്റിയില്‍ നിക്ഷേപിച്ചല്‍ 70,600 രൂപ പ്രതിമാസം നേടാം. ബാക്കിയുള്ള 2.11 കോടി രൂപ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം. പെന്‍ഷനുവേണ്ടി മുഴുവന്‍ തുകയും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചാല്‍ 1.76 ലക്ഷം രൂപ പ്രതിമാസം പെന്‍ഷനായി നേടാം.
Content Highlights: If you invest 10,000 rupees every month, you can get pension of 1.76 lakh rupees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..