എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?


ആന്റണി

ചെലുവുകുറച്ച് എൻ.പി.എസിൽ നിക്ഷേപംനടത്തി കൂടുതൽ ആദായംനേടാനുള്ളവഴിയിതാ.

Photo: Gettyimages

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്. 'എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം?' (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്.

കംപ്യൂട്ടറോ സ്മാർട്ട്‌ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആര്‍എ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും. അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി) വഴി ചേരാം. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സേവനകേന്ദ്രങ്ങളാണ്.

സി.ആർ.എവഴി നേരിട്ട്(ഇ-എൻപിഎസ്)എൻപിഎസിൽ ചേരുമ്പോൾ വിവിധ സേവന നിരക്കുകൾ കുറയുമെന്നുമാത്രമല്ല. ആതുകകൂടി നിക്ഷേപത്തോടൊപ്പംചേരുകയുംചെയ്യും(പട്ടിക കാണുക).

Charges associated with the NPS
ChargePOPNCRA(NSDL)*KCRA (Karvy)*
Initial subscriber
registration/Account
opening
Rs 200Rs 40Rs 39.36
Contribution 0.25% of contribution amount
Min: Rs 20 & Max: 25,000
Rs 3.75 per transactionRs 3.36 per transaction
Non-financial
transaction
Rs 20 per transactionRs 3.75 per transactionRs 3.36 per transaction
Persistency/Annual
maintenance
Rs 50: Only for NPS-All Citizen Rs 95Rs 57.63
Asset servicing(per annum)0.0032% of assets under custody
Investment management(per annum) 0.01% of assets under management
Reimbursement of expense (per annum) 0.005% of assets under management
*CRA
പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക.

അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക.

നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്.

ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം

  1. പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്‌കാൻ ചെയ്ത്‌കോപ്പിയെടുക്കുക. ഫോട്ടോയുംവേണം.
  2. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ( https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക.
  3. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  4. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക.
  5. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
antony@mpp.co.in

How to open NPS account?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented