Photo:Gettyimages
പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ആറു വര്‍ഷമായി അഭിലാഷ് ജോലി ചെയ്തുവരുന്നു. കാര്യമായ നിക്ഷേപമൊന്നും ഇപ്പോഴില്ല. അതിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചോദ്യം. 60-ാംവയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 80,000 രൂപ പെന്ഷന് ലഭിക്കാന്‍ ഇപ്പോള്‍ മുതല്‍ പ്രതിമാസം എത്രതുക നിക്ഷേപിക്കണമെന്നാണ് അറിയേണ്ടത്.
32 വയസ്സുള്ള അഭിലാഷ് 60 വയസ്സിലാണ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുപ്രകാരം നിക്ഷേപിക്കാനായി ഇനി മുന്നിലുള്ളത് 28 വര്‍ഷമാണ്. ദീര്‍ഘകാലം മുന്നിലുള്ളതിനാല്‍ എന്‍പിഎസ് ടിയര്‍ ഒന്നിലെ ഇക്വിറ്റി(ഇ)സ്കീമില്‍ നിക്ഷേപം തുടങ്ങാം. പ്രതിമാസം 15,000 രൂപ നിക്ഷേപിക്കാനായാല്‍ 12ശതമാനം ആദായപ്രകാരം 60 വയസ്സാകുമ്പോള്‍ 4.13 കോടി രൂപ സമാഹരിക്കാന്‍ കഴിയും. ഇതിനായി മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 50.40 ലക്ഷം രൂപയാണ്.
മൊത്തം തുകയില്‍ 40ശതമാനമായ 2.48 കോടി രൂപ കാലാവധിയെത്തുമ്പോള്‍ പെന്ഷന് ലഭിക്കുന്നതിനായി നിര്‍ബന്ധമായും ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഇതുപ്രകാരം പ്രതീക്ഷിക്കുന്ന പ്രതിമാസ പെന്ഷന് 82,758 രൂപയാണ് (ആന്വിറ്റി പദ്ധതിയില്‍നിന്ന് പ്രതീക്ഷിക്കുന്ന വാര്‍ഷിക ആദായം ആറുശതമാന പ്രകാരമാണ് ഈ വിലയിരുത്തല്‍). ബാക്കിയുള്ള 1.65 കോടി രൂപ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയുംചെയ്യാം.
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍
15,000 രൂപയ്ക്കുപകരം പ്രതിമാസം 10,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നിക്ഷേപ തുകയിലെ 58ശതമാനവും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചെങ്കില്‍മാത്രമെ 80,000 രൂപ പ്രതിമാസം പെന്ഷന് നേടാനാകൂ. അതായത് മൊത്തം ലഭിക്കുന്ന തുകയില്‍ 1.15 കോടി രൂപ പെന്ഷന് നിക്ഷേപത്തിനായി നീക്കിവെയ്ക്കേണ്ടിവരും. ബാക്കി 1.60 കോടി രൂപ കൈവശം ലഭിക്കും.
എന്‍പിഎസിലെ നേട്ടം
ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എന്‍പിഎസിലെ ഇക്വിറ്റി(ഇ) സ്കീം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പരമാവധി അനുവദനീയമായ 75ശതമാനം ഓഹരിയിലും 25ശതമാനം കോര്‍പറേറ്റ് ബോണ്ടിലും നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ദീര്‍ഘകാലയളവില്‍ ചുരുങ്ങിയത് 12 ശതമാനമെങ്കിലും വാര്‍ഷികാദായം പ്രതീക്ഷിക്കാം. ഓണ്‍ലൈനായി എളുപ്പത്തില്‍ നേരിട്ട് എന്‍.പി.എസില്‍ നിക്ഷേപം തുടങ്ങാം.
Content Highlights: How much rupees should be invested to get a pension of Rs 80,000 per month?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..