ഫോട്ടോ: അരുൺ പയ്യടിമീത്തൽ| മാതൃഭൂമി
പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ആറുവര്‍ഷമായി മഹേഷ് ജോലി ചെയ്തുവരുന്നു. കാര്യമായ നിക്ഷേപമൊന്നും ഇപ്പോഴില്ല. അതിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചോദ്യമുന്നയിച്ചത്. 60-ാംവയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കാന്‍ ഇപ്പോള്‍ എത്രതുക നിക്ഷേപിക്കണമെന്നാണ് അറിയേണ്ടത്.
34 വയസ്സുള്ള മഹേഷ് 60 വയസ്സിലാണ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുപ്രകാരം നിക്ഷേപിക്കാനായി ഇനി മുന്നിലുള്ളത് 26 വര്‍ഷമാണ്. നിലവില്‍ എന്‍പിഎസില്‍ ചെറിയതോതില്‍ നിക്ഷേപം തുടങ്ങിയിട്ടുള്ളതിനാല്‍ അതുപ്രകാരം കണക്കുകൂട്ടാം.
ദീര്‍ഘകാലം മുന്നിലുള്ളതിനാല്‍ എന്‍പിഎസ് ടിയര്‍ ഒന്നിലെ ഇക്വിറ്റി(ഇ)സ്‌കീമില്‍ നിക്ഷേപം തുടരാം. പ്രതിമാസം 25,000 രൂപ നിക്ഷേപിക്കാനായാല്‍ 12ശതമാനം ആദായപ്രകാരം 60 വയസ്സാകുമ്പോള്‍ 5.38 കോടി രൂപ സമാഹരിക്കാന്‍ കഴിയും. ഇതിനായി മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 78 ലക്ഷം രൂപയാണ്.
മൊത്തം തുകയില്‍ 40ശതമാനമായ 2.15 കോടി രൂപ പെന്‍ഷന്‍ ലഭിക്കുന്നതിനായി നിര്‍ബന്ധമായും ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഇതുപ്രകാരം പ്രതീക്ഷിക്കുന്ന പ്രതിമാസ പെന്‍ഷന്‍ 1,07,556 രൂപയാണ് (ആന്വിറ്റി പദ്ധതിയില്‍നിന്ന് പ്രതീക്ഷിക്കുന്ന വാര്‍ഷിക ആദായം ആറുശതമാന പ്രകാരമാണ് ഈ വിലയിരുത്തല്‍). ബാക്കിയുള്ള 3.22 കോടി രൂപ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയുംചെയ്യാം.
പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാല്‍
25,000 രൂപയ്ക്കുപകരം പ്രതിമാസം 15,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നിക്ഷേപ തുകയിലെ 62ശതമാനവും ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചെങ്കില്‍മാത്രമെ ഒരു ലക്ഷം രൂപ പ്രതിമാസം പെന്‍ഷന്‍ നേടാനാകൂ. 3.22 കോടി രൂപയാകും ഈ കാലയളവില്‍ മൊത്തം സമാഹരിക്കാന്‍ കഴിയുക. 46.8 ലക്ഷം രൂപയാകും നിക്ഷേപിച്ചിട്ടുണ്ടാകുക. പെന്‍ഷന്‍ ലഭിക്കാനായി രണ്ടുകോടി രൂപയാണ് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരിക. 1.22 കോടി രൂപ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വിനിയോഗിക്കുകയുമാകാം.
എന്‍പിഎസിനു ബദലായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാലും മികച്ചനേട്ടമുണ്ടാക്കാം. ആന്വിറ്റി പ്ലാനിലെ നിര്‍ബന്ധിത നിക്ഷേപം ഒഴിവാക്കാമെന്നുമാത്രമല്ല, വ്യത്യസ്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച ആദായംനേടുകയുംചെയ്യാം.
Content Highlights: How much rupees should be invested to get a pension of Rs 1 lakh per month?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..