വിദേശ വിനോദയാത്ര ഇനി എളുപ്പത്തില്‍: എങ്ങനെ തുക സമാഹരിക്കും?


Research Desk

വിദേശത്തേയ്ക്ക് വിനോദയാത്ര പോകാന്‍ പ്രതിമാസം എത്രതുകവീതം നിക്ഷേപിക്കണം?

.

പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് 27 കാരനായ പ്രദീപ്. പ്രതിമാസം ശമ്പളയനത്തില്‍ ലഭിക്കുന്നത് 65,000 രൂപയാണ്. യാത്രകളേറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഇതിനകം രാജ്യത്തുള്ള പ്രധാന വിനോദകേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചുകഴിഞ്ഞു. വിദേശയാത്രയാണ് ഇനി ലക്ഷ്യം. അതിനായി ഇപ്പോള്‍ കൈവശമുള്ളത് 1.5 ലക്ഷം രൂപമാത്രമാണ്.

സ്‌കോട്ട്‌ലാന്‍ഡിലേയ്ക്കുപോകാന്‍ ഏഴുലക്ഷം സമാഹരിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. വായ്പയെടുത്ത് വിദേശ വിനോദയാത്ര നടത്താന്‍ താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ എത്രതുകവീതം പ്രതിമാസം നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷംകൊണ്ട് ഈ തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.


റിട്ടയര്‍മെന്റ്‌, വീട്, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുമാത്രമല്ല, വിനോദയാത്ര പോലുള്ള ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും സമ്പാദ്യത്തില്‍നിന്ന് ചെറിയൊരു ഭാഗം നീക്കിവെയ്ക്കാന്‍ ശ്രദ്ധിക്കണം.

ഹ്രസ്വകാലയളവിലെ നിക്ഷേപമായതിനാല്‍ കൂടുതല്‍ റിസ്‌കെടുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപത്തിന് പരിമിതിയുണ്ട്. എങ്കിലും നിശ്ചിതകാലയളവില്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട പദ്ധതിയല്ലാത്തിതിനാല്‍ ഓഹരിതന്നെ നിക്ഷേപത്തിനായി പരിഗണിക്കാം. വേണമെങ്കില്‍ ഒന്നോ രണ്ടോവര്‍ഷം നീട്ടിവെയ്ക്കാനും കഴിയുമല്ലോ. റിട്ടേണിനനുസരിച്ച് നേരത്തെ യാത്ര പ്ലാന്‍ ചെയ്യുകയുമാകാം.

രൂപയുടെ മൂല്യമിടുവില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതകൂടി പരിഗണിച്ച് വിദേശ വിനോദയാത്രക്കായി ഇന്റര്‍നാഷണല്‍ ഇക്വിറ്റി നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താം. അതിനായി നിക്ഷേപം തുടങ്ങാന്‍ യോജിച്ച സമയമാണിപ്പോള്‍. പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ്, മോട്ടിലാല്‍ ഒസ് വാള്‍ നാസ്ദാക്ക് 100 ഇടിഎഫ് എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം.

പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട് മൂന്നുവര്‍ഷക്കാലയളവില്‍ 23.07 ശതമാനവും അഞ്ചുവര്‍ഷക്കാലയളവില്‍ 18.65 ശതമാനവും ആദായം നല്‍കിയതായി കാണാം. മോട്ടിലാല്‍ ഒസ് വാള്‍ ഇടിഎഫ് ആകട്ടെ മൂന്നുവര്‍ഷക്കാലയളവില്‍ 23.28ശതമാനവും അഞ്ചുവര്‍ഷക്കാലയളവില്‍ 20.28ശതമാനവുമാണ് റിട്ടേണ്‍ നല്‍കിയിട്ടുള്ളത്.

ഇടിഎഫില്‍ നിക്ഷേപിക്കുന്നതിന് ട്രേഡിങ് അക്കൗണ്ട് ആവശ്യമാണ്. ട്രേഡിങ് അക്കൗണ്ടില്ലാത്തവര്‍ക്ക് ആദ്യം പറഞ്ഞ ഫണ്ടില്‍ നിക്ഷേപിക്കാം. പ്രതിമാസം 12,000 രൂപവീതമാണ് എസ്‌ഐപിയായി നിക്ഷേപം നടത്തേണ്ടത്.

കൈവശമുള്ള ഒന്നര ലക്ഷം രൂപ 12 തവണകളായി ഈ ഫണ്ടുകളിലേതെങ്കിലുമൊന്നില്‍ അതിനുപുറമെ നിക്ഷേപിക്കുകയുംചെയ്യണം. അല്ലെങ്കില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കാം. പ്രതിവര്‍ഷം 10ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാല്‍തന്നെ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴു ലക്ഷം രൂപ സമാഹരിക്കാനാകും. 15 ശതമാനം ആദായം ലഭിച്ചാല്‍ 7.8 ലക്ഷവും 20ശതമാനം ആദായം ലഭിച്ചാല്‍ 8.67 ലക്ഷം രൂപയും ലഭിക്കും.

വിദേശയാത്ര മാത്രമല്ല, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് യോജിച്ച നിക്ഷേപമാര്‍ങ്ങളെക്കുറിച്ച് അറിയാനും നിക്ഷേപിക്കാനുമുള്ള വഴികള്‍ക്കായി 'അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം' വായിക്കാം.

Content Highlights: How much money do you have to invest per month to travel abroad?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022

Most Commented